റിയാദിൽ ഹൂതി ബാലിസ്റ്റിക് മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് സൗദി പൗരന് പരിക്ക്; വീടിനും വാഹനത്തിനും കേടുപാടുകൾ

റിയാദ്: ഭീകര സംഘടനയായ ഹൂതി മിലിഷ്യ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ സേന തകർത്തു. റിയാദ് നഗരത്തിൽ മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച് സൗദി പൗരന് നിസ്സാര പരിക്കേൽക്കുകയും വീടിനും വാഹനത്തിനും ഭൗതിക നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. 

വ്യാഴാഴ്ചയുണ്ടായ സംഭവത്തിൽ തകർത്ത മിസൈൽ അവശിഷ്ടങ്ങൾ പതിച്ച സ്ഥലങ്ങളിൽ സിവിൽ ഡിഫൻസ് സംഘം അടിയന്തരമായി എത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. ഇത്തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും മാനദണ്ഡങ്ങളും കൃത്യമായി പൂർത്തിയാക്കിയതായി സൗദി സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു.

Tags:    
News Summary - Saudi Citizen Injured and Property Damaged as Houthi Ballistic Missile Debris Falls in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.