സൗദിയിൽ വിവിധ നഗരങ്ങളിൽ നവംബർ മാസത്തെ കോൺസുലാർ സംഘത്തിന്റെ സന്ദർശന തിയതികൾ പ്രഖ്യാപിച്ചു

ജിദ്ദ: പ്രവാസികൾക്ക് ആവശ്യമായ സേവനങ്ങൾ ലഭിക്കാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥരുടെ നവംബർ മാസത്തെ സന്ദർശന തിയതികളും സ്ഥലവും ജിദ്ദ കോൺസുലേറ്റ് പ്രഖ്യാപിച്ചു. നവംബർ 6 വെള്ളി മദീന വി.എഫ്.എസ് സെന്ററിലും നവംബർ 13 വെള്ളി നജ്‌റാൻ വി.എഫ്.എസ് സെന്ററിലും സന്ദർശനം നടക്കും. നവംബർ 20 വെള്ളി ബിഷയിലെ സന്ദർശനം ബിഷ ടവറിലാണ് ഒരുക്കിയിട്ടുള്ളത്. നവംബർ 27 വെള്ളി അബഹ വി.എഫ്.എസ് സെന്ററിലും യാംബുവിലും സന്ദർശനം നടത്തും. യാംബുവിലെ സന്ദർശനം ടൗണിലെ കമേഴ്ഷ്യൽ പോർട്ടിന്റെ എതിർവശത്തുള്ള ഹയാത്ത് റദ് വ ഹോട്ടലിലാണ് ഒരുക്കിയിരിക്കുന്നതെന്നും കോൺസുലേറ്റ് അധികൃതർ അറിയിച്ചു.

സന്ദർശനം നടക്കുന്ന ദിവസങ്ങളിൽ രാവിലെ 8.30 മുതൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് ആവശ്യമായ സേവനങ്ങൾ ലഭിക്കും. പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ ആവശ്യമുള്ള അതത് മേഖലയിലെ പ്രവാസികളായ ഇന്ത്യക്കാർ ഈ അവസരം ഉപയോഗിക്കണമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. സേവനം ആവശ്യമുള്ളവർ സന്ദർശന തിയതിയുടെ തൊട്ടുമുമ്പുള്ള ഏഴു ദിവസങ്ങൾക്കുള്ളിൽ https://services.vfsglobal.com/sau/en/ind/book-an-appointment എന്ന ലിങ്ക് ഉപയോഗിച്ച് അപ്പോയിന്റ്മെന്റ് എടുക്കണം. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും അപ്പോയിന്റ്മെന്റ് നൽകുകയെന്നും കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കി. സൗദി അധികൃതർ നൽകുന്ന നിയമ നിർദേശങ്ങൾ പൂർണമായും പാലിച്ചു വേണം സേവനം ഉപയോഗപ്പെടുത്തേണ്ടതെന്നും കോൺസുലേറ്റ് അധികൃതർ അറിയിച്ചു.

Tags:    
News Summary - Jeddah Consulate Announces November Visits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.