റിയാദ്: പ്രഫഷനൽ വിസയിൽ സൗദി അറേബ്യയിലേക്ക് വരാനൊരുങ്ങുന്നവർക്ക് ആശ്വാസ നടപടിയുമായി ഇന്ത്യയിലെ സൗദി കോൺസുലേറ്റ്. പ്രഫഷനൽ വിസ സ്റ്റാമ്പ് ചെയ്യാൻ യോഗ്യത സർട്ടിഫിക്കറ്റുകളിൽ സൗദി എംബസിയുടെയോ കോൺസുലേറ്റിേൻറയൊ അറ്റസ്റ്റേഷൻ വേണമെന്ന നിബന്ധന ഒഴിവാക്കി. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളാണെങ്കിൽ സൗദി എംബസിയോ കോൺസുലേറ്റോ അറ്റസ്റ്റ് ചെയ്യേണ്ടതില്ലെന്ന് മുംബൈയിലെ സൗദി കോൺസുലേറ്റ് ബന്ധപ്പെട്ട റിക്രൂട്ടിങ് ഏജൻസികളെ അറിയിച്ചു.
നിലവിൽ ഈ അറ്റസ്റ്റേഷൻ അത്യാവശ്യമായിരുന്നു. ഏറെ സമയമെടുത്താണ് അറ്റസ്റ്റേഷൻ നടപടി പൂർത്തീകരിച്ചിരുന്നത്. മാസങ്ങളോളം കാത്തിരുന്ന് അറ്റസ്റ്റേഷൻ നടത്തി മാത്രമേ വിസ സ്റ്റാമ്പിങ്ങിന് അയക്കാൻ കഴിയുമായിരുന്നുള്ളൂ. ഇത് സൗദിയിൽ ജോലി തേടുന്ന ഉദ്യോഗാർഥികൾക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു.
വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റിലും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിലും ഇന്ത്യൻ മാനവവിഭവശേഷി മന്ത്രാലയത്തിെൻറയും വിദേശകാര്യമന്ത്രാലയത്തിെൻറയും അറ്റസ്റ്റേഷനാണ് ആദ്യം വേണ്ടത്. മാനവവിഭവശേഷി മന്ത്രാല അറ്റസ്റ്റേഷൻ കേരളത്തിൽ നോർക്കറൂട്ട്സിൽനിന്ന് ചെയ്തുകിട്ടും. അതിന് ശേഷം വിദേശകാര്യമന്ത്രാലയത്തിെൻറ അറ്റസ്റ്റേഷനായി സമർപ്പിക്കണം. അതും കിട്ടിക്കഴിഞ്ഞാൽ സൗദി എംബസിയിലോ കോൺസുലേറ്റിലോ അറ്റസ്റ്റേഷനായി സമർപ്പിക്കണം. അതാകട്ടെ ഏറെ കാലതാമസം എടുക്കുന്നതായിരുനനു.
എംബസിയോ കോൺസുലേറ്റോ സർട്ടിഫിക്കറ്റുകൾ അതത് യൂനിവേഴ്സിറ്റികളിലേക്കും പ്രവൃത്തിപരിചയം നേടിയ സ്ഥാപനങ്ങളിലേക്കും ‘ഡാറ്റാ ഫ്ലോ’ എന്ന കമ്പനി വഴി വെരിഫിക്കേഷന് അയക്കും. ആ നടപടിപൂർത്തിയായി ക്ലിയറൻസ് കിട്ടാൻ കാലതാമസമെടുക്കും. ശേഷമാണ് അറ്റസ്റ്റേഷൻ. അതും കഴിഞ്ഞേ വിസ സ്റ്റാമ്പിങ് നടക്കുമായിരുന്നുള്ളൂ. നിലവിലെ ഈ സ്ഥിതിക്കാണ് പുതിയ തീരുമാനത്തോടെ മാറ്റം വരുന്നത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലത്തിെൻറ അറ്റസ്റ്റേഷൻ കൂടി കിട്ടിക്കഴിഞ്ഞാൽ വേഗം വിസ സ്റ്റാമ്പിങ്ങിന് അയക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.