വില്ലിസ് ടവേഴ്‌സ് വാട്സൺ അവാർഡ് മാനവ വിഭവശേഷി സീനിയർ വൈസ് പ്രസിഡന്റ് ഫൈസൽ അൽഹജ്ജി ഏറ്റുവാങ്ങുന്നു

സൗദി ആരാംകോ കമ്പനിക്ക് ‘ഹൈ പെർഫോമൻസ്’ അവാർഡ്

റിയാദ്: സൗദി ആരാംകോ കമ്പനിക്ക് ‘ഹൈ പെർഫോമൻസ്’ അവാർഡ് ലഭിച്ചു. ആഗോള മാനവ വിഭവശേഷി കൺസൾട്ടിങ് സ്ഥാപനമായ വില്ലിസ് ടവേഴ്‌സ് വാട്‌സൺ ആണ് ലോകത്തെ പ്രമുഖ കമ്പനികൾക്കിടയിൽ നിന്ന് ​‘ഹൈ പെർഫോമൻസ്’ അവാർഡിന് സൗദി ആരാകോയെ തെര​ഞ്ഞെടുത്തത്.

മാനവ വിഭവശേഷി സീനിയർ വൈസ് പ്രസിഡന്റ് ഫൈസൽ അൽഹജ്ജി അവാർഡ് ഏറ്റുവാങ്ങി. ഈ അംഗീകാരം വില്ലിസ് ടവേഴ്‌സ് വാട്‌സണിന്റെ 500 ആഗോള ക്ലയന്റുകളിൽ ജീവനക്കാരുടെ അനുഭവപരിചയത്തിൽ മികവ് പുലർത്തിയിട്ടുള്ള 29 കമ്പനികളുടെ പട്ടികയിൽ സൗദി അരാംകോയെ ഉൾപ്പെടുത്തി. ഈ ചരിത്ര നേട്ടം കൈവരിക്കുന്ന ആദ്യത്തെ പ്രധാന എണ്ണ, വാതക കമ്പനിയും മിഡിൽ ഈസ്റ്റിൽ ആസ്ഥാനമായുള്ള ആദ്യത്തെ കമ്പനിയുമാണ് സൗദി ആരാംകോ.

ഞങ്ങളുടെ ജീവനക്കാർക്ക് നൽകുന്ന മികച്ച തൊഴിൽ അന്തരീക്ഷത്തിനുള്ള ഒരു തെളിവാണ് ഈ അവാർഡ് എന്ന് മാനവ വിഭവശേഷി സീനിയർ വൈസ് പ്രസിഡന്റ് ഫൈസൽ അൽഹജ്ജി പറഞ്ഞു. കമ്പനിയുടെ യാത്രയെ നയിച്ചത് അവരുടെ ശബ്ദങ്ങളാണ്. ഈ അംഗീകാരം സാധ്യമാക്കിയത് അവരുടെ പ്രതിബദ്ധതയാണെന്നും അൽഹജ്ജി പറഞ്ഞു.

സൗദി ആരാംകോയുടെ നേട്ടം അതിന്റെ ലോകോത്തര പ്രകടനത്തെ പ്രതിഫലിപ്പിക്കുക മാത്രമല്ല, ജീവനക്കാരെ ശ്രദ്ധിക്കുകയും അവർക്ക് അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നതിനുള്ള ആഴത്തിലുള്ളതും സുസ്ഥിരവുമായ ശ്രമത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുവെന്ന് വില്ലിസ് ടവേഴ്‌സ് വാട്‌സണിലെ ആരോഗ്യം, ആനുകൂല്യങ്ങൾ, കരിയർ വിഭാഗം മേധാവി ജൂലി ഗെബോവർ അഭിപ്രായപ്പെട്ടു. തങ്ങളുടെ വിജയത്തിന്റെ ഹൃദയഭാഗത്ത് ആളുകളെ സ്ഥിരമായി പ്രതിഷ്ഠിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമാണ് ഈ ബഹുമതി നൽകുന്നത്. സൗദി ആരാംകോ അതിന് വ്യക്തമായ ഉദാഹരണമാണെന്നും ജൂലി ഗെബോവർ പറഞ്ഞു.

Tags:    
News Summary - Saudi Aramco receives 'High Performance' award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.