ജുബൈൽ ദഅ്‍വ സെൻറർ ഫാമിലി കോൺഫറൻസിൽ പീസ് റേഡിയോ സി.ഇ.ഒ ഹാരിസ് ബിൻ സലിം സംസാരിക്കുന്നു

ജുബൈൽ ഫാമിലി കോൺഫറൻസിന് സമാപനം

ജുബൈൽ: ‘കുടുംബം, വിശുദ്ധി, സംസ്കാരം’ എന്ന പ്രമേയത്തിൽ സൗദി മതകാര്യ വകുപ്പിന് കീഴിലുള്ള ജുബൈൽ ദഅവാ സെൻറർ മലയാള വിഭാഗം സംഘടിപ്പിച്ച 24ാമത് വാർഷിക സമ്മേളനം (ജുബൈൽ ഫാമിലി കോൺഫറൻസ് 2.0) വൻ ജനപങ്കാളിത്തത്തോടെ സമാപിച്ചു. ജുബൈൽ അന്തലൂസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് പ്രതിനിധികൾ പങ്കെടുത്തു.

സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ച പ്രമുഖ പണ്ഡിതൻ ഹുസൈൻ സലഫി ഷാർജ, മൂല്യബോധമുള്ള കുടുംബങ്ങൾക്കേ സംസ്കാരസമ്പന്നമായ ഒരു സമൂഹത്തെ സൃഷ്​ടിക്കാനാകൂ എന്ന് ഓർമിപ്പിച്ചു. ഏകദൈവ വിശ്വാസത്തിലും പ്രവാചക മാതൃകയിലുമാണ് ഇസ്‌ലാമിക ജീവിതം കെട്ടിപ്പടുക്കേണ്ടത്. അന്ധവിശ്വാസങ്ങളും ആത്മീയ ചൂഷണങ്ങളും സമൂഹത്തെ നശിപ്പിക്കുന്നു. മതത്തി​ന്റെ പേരിൽ ചൂഷണം നടത്തുന്ന പുരോഹിതന്മാരെ വിശ്വാസികൾ കരുതിയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജുബൈൽ ദഅവാ സെൻററിലെ ശൈഖ് യാസിർ ഫിർദൗസി സമ്മേളനം ഉദ്ഘാടനം ചെയ്തു. പീസ് റേഡിയോ സി.ഇ.ഒ ഹാരിസ് ബിൻ സലിം ‘കുടുംബം: ജീവനുള്ള പാഠശാല’ എന്ന വിഷയത്തിൽ സംസാരിച്ചു. മൂല്യശോഷണം സംഭവിക്കുന്ന ആധുനിക കാലത്ത് മക്കളെ ഉത്തമമായ സംസ്കാരത്തിൽ വളർത്തുക എന്നത് വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിസ്ഡം യൂത്ത് കേരള സംസ്ഥാന വൈസ് പ്രസിഡൻറ് താജുദ്ദീൻ സ്വലാഹി ‘ജീവിത ലക്ഷ്യം’ എന്ന വിഷയത്തിൽ സംസാരിച്ചു. മനുഷ്യശരീരത്തിലെ അത്ഭുതമായ വിരലടയാളങ്ങളെപ്പോലും പുനഃസൃഷ്​ടിക്കുമെന്ന് പ്രഖ്യാപിക്കുന്ന ഖുർആൻ വചനങ്ങൾ ശാസ്ത്രീയവും ചിന്തനീയവുമാണെന്ന് അദ്ദേഹം വിശദീകരിച്ചു. മരണം എന്ന യാഥാർത്ഥ്യത്തെ ഉൾക്കൊണ്ട് വിശ്വാസികൾ ലക്ഷ്യബോധമുള്ളവരാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

വൈവിധ്യമാർന്ന സെഷനുകൾ

വിവിധ സെഷനുകളിലായി അർശദ് ബിൻ ഹംസ, അബ്​ദുൽ മന്നാൻ, ജിയാസ് അബ്​ദുൽ ജബ്ബാർ, ശൈലാസ് കുഞ്ഞു, മുഹമ്മദ് ഷാ, ശിയാസ് റഷീദ് തുടങ്ങിയവർ സംസാരിച്ചു. പീസ് റേഡിയോ പ്രസൻറേഷൻ ഐ.ടി. കൺവീനർ മൻസൂർ നയിച്ചു. അബ്​ദുൽ ജബ്ബാർ സംസാരിച്ചു. മൂന്ന് വേദികളിലായി നടന്ന സമ്മേളനത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക പരിപാടികൾ ഒരുക്കിയിരുന്നു. മുതിർന്ന കുട്ടികൾക്കായി ഡോ. ഷഹനാസ്, ഇഹ്സാൻ അൽ ഹികമി എന്നിവർ ക്ലാസ്സുകൾ നയിച്ചു. ചെറിയ കുട്ടികൾക്കായുള്ള പ്രത്യേക വേദിയിൽ നടന്ന ലിറ്റിൽ വിങ്​സ്​ പരിപാടിയിൽ ശിയാസ് റഷീദ്, മുഹമ്മദ് നിയാസ്, മുഹമ്മദ് ഷാ, ഇബ്രാഹിം അൽ ഹികമി, സാബിത്, ഇസ്മാഈൽ പൊറ്റങ്ങൽ, ആദിൽ ആസാദ്, തൻസി എന്നിവർ കുട്ടികളുമായി സംവദിച്ചു.

വിജ്ഞാന ആപ്ലിക്കേഷനായ സമീൽ ആപ്പി​െൻറ പുതിയ പതിപ്പ് (സമീൽ 3.0) സമ്മേളനത്തിൽ പുറത്തിറക്കി. ഇബ്രാഹിം അൽ ഹികമി, ആസാദ് വളപ്പട്ടണം, സുബുഹാൻ സ്വലാഹി എന്നിവർ വിവിധ സെഷനുകളിൽ അധ്യക്ഷത വഹിച്ചു. അർശദ് ബിൻ ഹംസ, അബ്​ദുൽ മന്നാൻ, ജിയാസ് അബ്​ദുൽ ജബ്ബാർ തുടങ്ങിയ പ്രമുഖർ പരിപാടികൾക്ക് നേതൃത്വം നൽകി. ദമാം, അൽ ഖോബാർ, അൽ അഹ്സ, ഖഫ്ജി തുടങ്ങി വിവിധ നഗരങ്ങളിൽ നിന്നുള്ള പ്രവാസി കുടുംബങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്മേളനം ശ്രദ്ധേയമായി.

Tags:    
News Summary - Jubail Family Conference concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.