യാംബു നവോദയ ഏരിയ കമ്മിറ്റി കുടുംബവേദി സംഘടിപ്പിച്ച ‘ഫാമിലി ഗാല 2026’
അജോ ജോർജ് ഉദ്‌ഘാടനം ചെയ്യുന്നു
യാംബു: നവോദയ യാംബു ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ പ്രവാസി കുടുംബങ്ങൾക്കും കുട്ടികൾക്കുമായി സംഘടിപ്പിച്ച 'ഫാമിലി ഗാല 2026' എന്ന ശീർഷകത്തിൽ നടന്ന വിവിധ പരിപാടികൾ ശ്രദ്ധേയമായി. ജിദ്ദ നവോദയ വൈസ് പ്രസിഡന്റും നവോദയ യാംബു മുഖ്യ രക്ഷാധികാരിയുമായ അജോ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. യാംബു ഷറമിൽ ഗാല, കല, കേളി, കൈരളി എന്നീ പ്രത്യേക പേരുകളിൽ ഒരുക്കിയ വേദികളിൽ കുടുംബങ്ങളെയും കുട്ടികളെയും നാലു ഗ്രൂപ്പുകളാക്കി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വൈവിധ്യമാർന്ന കായിക വിനോദ പരിപാടികളിൽ നിരവധി കുടുംബങ്ങളും കുട്ടികളും പങ്കെടുത്തു. യാംബുവിലെ വിവിധ ഇന്റർനാഷനൽ സ്‌കൂളുകളിലെ വിദ്യാർഥികളും വിവിധ കുടുംബങ്ങളിലെ കാലാകാരന്മാരും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ പരിപാടിക്ക് പൊലിമയേകി.വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ വിജയിച്ച ഗ്രൂപ്പുകൾക്കുള്ള സമ്മാനങ്ങൾ അജോ ജോർജ്, വിനയൻ പാലത്തിങ്ങൽ, രാജീവ് തിരുവല്ല, വിപിൻ തോമസ് എന്നിവരും, വ്യക്തിഗത മത്സരയിനങ്ങളിൽ വിജയിച്ചവർക്കും പരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്കുമുള്ള സമ്മാനങ്ങൾ പ്രോഗ്രാം കമ്മിറ്റിയംഗങ്ങളും വിതരണം ചെയ്തു. കുടുംബവേദി കൺവീനർ വിപിൻ തോമസ് കൂട്ടിക്കൽ നന്ദി പറഞ്ഞു.
നവോദയ യാംബു ഏരിയ കമ്മിറ്റിയംഗങ്ങളായ, ശ്രീകാന്ത് നീലകണ്ഠൻ, ഷൗക്കത്ത് മണ്ണാർക്കാട്, ഷാഹുൽ ഹമീദ് തിരുനാവായ, എ.പി സാക്കിർ, റെലീഷ് രാജൻ, നജീബ് ഖാൻ തിരുവനന്തപുരം, ബാബു ആന്റണി, നിസാമുദ്ദീൻ കല്ലറ, ജോമോൻ ജോസഫ് തായങ്കരി, ആഷിഖ്, റിജേഷ് ബാലൻ, രഞ്ചിത്ത് കറുകയിൽ, അബ്ദുൽ നാസർ കടലായി, എബ്രഹാം തോമസ് കാവാലം എന്നിവരും ശരീഫ്, ജോതി, മിനി ബാബു, ഹസീന നജീബ്, ജിറ്റി വിപിൻ, റിൻസി റെലീഷ് എന്നിവരും വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.