സഫ്‌വാൻ ഷാജിയെ തളിക്കുളം സൗദി പ്രവാസി കൂട്ടായ്മ ആദരിച്ചപ്പോൾ

ഏഷ്യൻ ഗെയിംസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഫ്‌വാൻ ഷാജിക്ക്​ തളിക്കുളം സൗദി പ്രവാസി കൂട്ടായ്മയുടെ ആദരം

റിയാദ്: ഏഴാമത് നാഷനൽ മുവായ്തായ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ കരസ്ഥമാക്കുകയും ഏഷ്യൻ ഗെയിംസിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത സഫ്‌വാൻ ഷാജിയെ റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തളിക്കുളം സൗദി പ്രവാസി കൂട്ടായ്‌മ ആദരിച്ചു. തളിക്കുളം സ്വദേശിയായ സഫ്‌വാൻ, പ്രവാസി കൂട്ടായ്മ എക്സിക്യൂട്ടീവ് അംഗം കല്ലിപ്പറമ്പിൽ ഷാജിയുടെ മകനാണ്. നാട്ടിൽ നടന്ന ചടങ്ങിൽ വെച്ച് തളിക്കുളം മഹല്ല് അസിസ്റ്റന്റ് മുത്തവല്ലിയും റിലീഫ് ചെയർമാനുമായ മുഹമ്മദ് നാസിം കൂട്ടായ്‌മയുടെ സ്നേഹോപഹാരം സഫ്‌വാന് കൈമാറി.

ആദരിക്കൽ ചടങ്ങിൽ തളിക്കുളം സൗദി പ്രവാസി കൂട്ടായ്മയെ പ്രതിനിധീകരിച്ച് ആഷിഫ് (തബൂക്), കെ.എച്ച്​. ഷാനവാസ് (സി.പി.ഐ പ്രവാസി ഫെഡറേഷൻ സ്​റ്റേറ്റ് കമ്മിറ്റി അംഗം) എന്നിവർ പ​ങ്കെടുത്തു. നിലവിൽ എസ്.ബി.ഐ ലൈഫ് സെക്ഷനിൽ സീനിയർ അസോസിയേറ്റായി ജോലി ചെയ്യുന്ന സഫ്‌വാൻ ഷാജിയുടെ ഈ നേട്ടം തളിക്കുളത്തിന് അഭിമാനമായി മാറിയിരിക്കുകയാണ്. തളിക്കുളം സൗദി പ്രവാസി കൂട്ടായ്‌മയിലെ മുഴുവൻ അംഗങ്ങളും സഫ്‌വാ​ന്റെ ഈ വലിയ വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചു.

Tags:    
News Summary - Safwan Shaji honored by Thalikulam Saudi expatriate community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.