റി​യാ​ദ്​ ന​ഗ​രം

ആ​ഗോ​ള സ്മാ​ർ​ട്ട് സി​റ്റി സൂ​ചി​ക​യി​ൽ സൗ​ദി​യു​ടെ കു​തി​പ്പ്

റി​യാ​ദ്: ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഫോ​ർ മാ​നേ​ജ്‌​മെൻറ്​ ഡെ​വ​ല​പ്‌​മെൻറ്​ (ഐ.​എം.​ഡി) പ്ര​സി​ദ്ധീ​ക​രി​ച്ച 2026ലെ ​സ്മാ​ർ​ട്ട് സി​റ്റി സൂ​ചി​ക​യി​ൽ സൗ​ദി അ​റേ​ബ്യ​യി​ലെ എ​ട്ട് ന​ഗ​ര​ങ്ങ​ൾ ഇ​ടം​പി​ടി​ച്ചു.

രാ​ജ്യ​ത്തെ ന​ഗ​ര​വി​ക​സ​ന​ത്തി​െൻറ വേ​ഗ​വും മെ​ച്ച​പ്പെ​ട്ട ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​ണ് ഈ ​നേ​ട്ടം. ‘വി​ഷ​ൻ 2030’ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ട്ടു​പോ​കു​ന്ന രീ​തി​യി​ലാ​ണ് ഈ ​വി​ക​സ​ന​മെ​ന്ന് സൂ​ചി​ക വ്യ​ക്ത​മാ​ക്കു​ന്നു. സൗ​ദി ത​ല​സ്ഥാ​ന​മാ​യ റി​യാ​ദ് ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ മു​ന്നേ​റ്റം കാ​ഴ്ച​വെ​ച്ചു.

ക​ഴി​ഞ്ഞ ത​വ​ണ 27ാം സ്ഥാ​ന​ത്താ​യി​രു​ന്ന റി​യാ​ദ് ഇ​ത്ത​വ​ണ 24ാം റാ​ങ്കി​ലേ​ക്കാ​ണ് ഉ​യ​ർ​ന്ന​ത്. മ​റ്റ് പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ മ​ക്ക 50ാം സ്ഥാ​ന​ത്തും, ജി​ദ്ദ 55ാം സ്ഥാ​ന​ത്തും, അ​ൽ ഖോ​ബാ​ർ 64ാം സ്ഥാ​ന​ത്തും, മ​ദീ​ന 67ാം സ്ഥാ​ന​ത്തും ഇ​ടം​പി​ടി​ച്ചു. വി​നോ​ദ​സ​ഞ്ചാ​ര-​വി​ക​സ​ന മേ​ഖ​ല​ക​ളി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ടം ന​ട​ത്തു​ന്ന അ​ൽ​ഉ​ല വ​ലി​യ മു​ന്നേ​റ്റ​മാ​ണ് ഇ​ത്ത​വ​ണ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 112ാം സ്ഥാ​ന​ത്തു​നി​ന്നി​രു​ന്ന അ​ൽ​ഉ​ല 85ാം റാ​ങ്കി​ലേ​ക്ക് ഉ​യ​ർ​ന്നു. ഇ​താ​ദ്യ​മാ​യി പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച ഹാ​ഇ​ലും ഹ​ഫ​ർ അ​ൽ​ബാ​ത്വി​നു​മാ​ണ് ഇ​ത്ത​വ​ണ​ത്തെ മ​റ്റൊ​രു സ​വി​ശേ​ഷ​ത.

ഹാ​ഇ​ൽ 33ാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ ഹ​ഫ​ർ അ​ൽ​ബാ​ത്വി​ൻ നൂ​റാം സ്ഥാ​ന​ത്തെ​ത്തി. ന​ഗ​ര​ങ്ങ​ൾ എ​ത്ര​ത്തോ​ളം ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ സ്വാം​ശീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും, ഡി​ജി​റ്റ​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​നി​ല​വാ​ര​ത്തെ എ​ങ്ങ​നെ സ്വാ​ധീ​നി​ക്കു​ന്നു എ​ന്നും വി​ല​യി​രു​ത്തി​യാ​ണ് ഐ.​എം.​ഡി ഈ ​പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്.

2026നെ ‘​നി​ർ​മി​ത​ബു​ദ്ധി വ​ർ​ഷ​മാ​യി’ രാ​ജ്യം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ൽ കൈ​വ​രി​ച്ച ഈ ​നേ​ട്ടം ആ​ഗോ​ള​ത​ല​ത്തി​ൽ സൗ​ദി​യു​ടെ മ​ത്സ​ര​ശേ​ഷി വ​ർ​ധി​പ്പി​ക്കും. ന​ഗ​ര സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും സു​സ്ഥി​ര​മാ​യ സ്മാ​ർ​ട്ട് സി​റ്റി​ക​ൾ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നു​മു​ള്ള സൗ​ദി അ​റേ​ബ്യ​യു​ടെ നി​ര​ന്ത​ര​മാ​യ പ​രി​ശ്ര​മ​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ് ഈ ​പു​രോ​ഗ​തി.

Tags:    
News Summary - Saudi Arabia's jump in the Global Smart City Index

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.