സൗദിയിൽ ആദ്യ സെൽഫ്​ ഡ്രൈവിങ് ഹൈഡ്രജൻ ഹെവി ട്രക്ക് നിരത്തിലിറങ്ങി

റിയാദ്: ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന, സ്വയം ഡ്രൈവിങ് സാങ്കേതികവിദ്യയോടുകൂടിയ ആദ്യത്തെ ഹെവി ഗതാഗത ട്രക്ക് സൗദി അറേബ്യയിൽ നിരത്തിലിറങ്ങി. ഊർജ്ജ മന്ത്രാലയം, ഗതാഗത മന്ത്രാലയം, ലോജിസ്​റ്റിക്സ് മന്ത്രാലയം എന്നിവയുടെ പിന്തുണയോടെയാണ് പദ്ധതി യാഥാർഥ്യമായത്.

ഇസ്മാഈൽ അബു ദാവൂദ് കമ്പനി, പ്രോക്ടർ ആൻഡ്​ ഗാംബിൾ ലിമിറ്റഡ്, ഹിവിയോ കമ്പനി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ട്രക്ക് അവതരിപ്പിച്ചത്. ഹൈഡ്രജൻ ഊർജ്ജ സ്രോതസ്സായി ഉപയോഗിക്കുന്നതിനാൽ ട്രക്കി​െൻറ കാർബൺ ഉദ്വമനം പൂർണമായും പൂജ്യമാണ്. ഏതാനും മിനിറ്റുകൾക്കുള്ളിൽ ഇന്ധനം നിറയ്ക്കാൻ സാധിക്കും എന്നതും ഏകദേശം 1,500 കിലോമീറ്റർ വരെ പ്രവർത്തനശേഷി ഉണ്ട് എന്നതും പ്രത്യേകതകളാണ്. ഉയർന്ന കാര്യക്ഷമതയോടെ ഭാരമേറിയ ചരക്കുനീക്കത്തിനും ദീർഘദൂര ലോജിസ്​റ്റിക് പ്രവർത്തനങ്ങൾക്കും ട്രക്ക് അനുയോജ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.

മൾട്ടി-ലെവൽ ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതികവിദ്യയാണ് ട്രക്കിൽ സജ്ജീകരിച്ചിരിക്കുന്നത്. പ്രവർത്തന പ്രകടനം മെച്ചപ്പെടുത്തുന്നതിനും ആധുനിക ഗതാഗത പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുമായി സോഫ്റ്റ്‌വെയറും കൃത്രിമബുദ്ധിയും അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് രൂപകൽപ്പനയാണ് ഉപയോഗിച്ചിരിക്കുന്നത്. വിശ്വാസ്യതയും സുരക്ഷയും ഉറപ്പാക്കാൻ വിപുലമായ ഡിജിറ്റൽ സംവിധാനങ്ങളും തുടർച്ചയായ സോഫ്റ്റ്‌വെയർ അപ്ഡേറ്റുകളും ട്രക്കിനെ പിന്തുണയ്ക്കുന്നു.

ഗതാഗത-ലോജിസ്​റ്റിക്സ് മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുമുള്ള നൂതന പരിഹാരങ്ങൾ നടപ്പാക്കുന്നതി​െൻറ ഭാഗമായാണ് ഈ പദ്ധതി. സുസ്ഥിരതയിലും നവീകരണത്തിലും ഊന്നൽ നൽകി സൗദിയിലെ ഹെവി ട്രാൻസ്പോർട്ട് മേഖലയിൽ ശുദ്ധ ഊർജ്ജത്തി​െൻറയും സ്വയംഭരണ ഡ്രൈവിങ് ആപ്ലിക്കേഷനുകളുടെയും നൂതന മാതൃകയാണ് ഈ ട്രക്ക് പ്രതിനിധീകരിക്കുന്നത്.

Tags:    
News Summary - Saudi Arabia's first self-driving hydrogen heavy truck hits the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.