ഈ വർഷം റിയാദിൽ നടന്ന ഇ-സ്പോർട്സ് ലോകകപ്പ് മത്സരത്തിന്റെ ട്രോഫി വിതരണ ചടങ്ങിൽ നിന്ന്
വിഷൻ 2030-ന്റെ പുരോഗതി:
2024-ലെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, വിഷൻ 2030 മായി ബന്ധപ്പെട്ട 1,502 സജീവ സംരംഭങ്ങളിൽ 85 ശതമാനം ലക്ഷ്യത്തിനനുസരിച്ചാണ് മുന്നോട്ട് പോകുന്നത്. 674 സംരംഭങ്ങൾ പൂർത്തിയാക്കി. ഇതിൽ എട്ട് പ്രധാന ലക്ഷ്യങ്ങൾ നിശ്ചയിച്ച സമയത്തിന് ആറ് വർഷം മുമ്പേ പൂർത്തിയാക്കി.
സാമൂഹിക നേട്ടങ്ങൾ:
ടൂറിസം - സൗദി അറേബ്യയിൽ 100 ദശലക്ഷത്തിലധികം വിനോദസഞ്ചാരികളെത്തി. ഇത് ടൂറിസം മേഖലയിലെ വലിയ കുതിച്ചുചാട്ടമാണ്.
യുനെസ്കോ പൈതൃക കേന്ദ്രങ്ങൾ - എട്ട് സൗദി പൈതൃക കേന്ദ്രങ്ങൾ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടി.
സന്നദ്ധപ്രവർത്തകർ - സന്നദ്ധപ്രവർത്തകരുടെ എണ്ണം 2030-ലെ ലക്ഷ്യമായ 10 ലക്ഷത്തെ മറികടന്ന് 12 ലക്ഷം കവിഞ്ഞു.
വനിതാ ശാക്തീകരണം - തൊഴിൽ ശക്തിയിൽ സ്ത്രീകളുടെ പങ്കാളിത്തം 2030-ലെ ലക്ഷ്യമായ 30 ശതമാനം കവിഞ് 33.5 ശതമാനമായി ഉയർന്നു.
വിദ്യാഭ്യാസം - നാല് സൗദി സർവ്വകലാശാലകൾ ലോകത്തിലെ മികച്ച 500 സർവ്വകലാശാലകളിൽ ഇടം നേടി. കിങ് സഊദ് സർവ്വകലാശാല 90-ാം സ്ഥാനത്തെത്തി മികച്ച 100-ൽ ഇടം നേടുന്ന ആദ്യത്തെ സൗദി സർവ്വകലാശാലയായി മാറി.
സൗദി വിദ്യാർത്ഥികൾ - ശാസ്ത്രം, എഞ്ചിനീയറിംഗ്, കണ്ടുപിടുത്തം എന്നിവയിലെ ഏറ്റവും വലിയ രണ്ട് ആഗോള മത്സരങ്ങളായ ISEF 2024, ITEX 2024 എന്നിവയിൽ സൗദി വിദ്യാർത്ഥികൾ അന്താരാഷ്ട്ര വേദിയിൽ ശ്രദ്ധേയമായ വിജയം നേടുന്നത് തുടരുന്നു.
ഹജ്ജ്, ഉംറ - മെച്ചപ്പെട്ട സൗകര്യങ്ങളും ഡിജിറ്റൽ സേവനങ്ങളും കാരണം ഉംറ തീർത്ഥാടകരുടെ എണ്ണം റെക്കോർഡ് തലത്തിൽ 16.92 ദശലക്ഷത്തിലെത്തി.
ഭവനം - സൗദി കുടുംബങ്ങളുടെ ഭവന ഉടമസ്ഥത 2016-ലെ 47 സ്ഥാനമാണത്തിൽ നിന്ന് 65.4 ശതമാനമായി ഉയർന്നു. 2024 അവസാനത്തോടെ 8,50,000 ത്തിലധികം കുടുംബങ്ങൾക്ക് സ്വന്തമായി വീടായി.
സാമ്പത്തിക നേട്ടങ്ങൾ:
പി.ഐ.എഫ് ആസ്തികൾ - പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (പി.ഐ.എഫ്) ആകെ ആസ്തികൾ വിഷൻ 2030 ആരംഭിച്ചതിന് ശേഷം മൂന്നിരട്ടിയായി വർധിച്ച് 3.53 ട്രില്യൺ റിയാലിലെത്തി.
ചെറുകിട, ഇടത്തരം സംരംഭങ്ങൾ - ചെറുകിട, ഇടത്തരം സംരംഭങ്ങളിലെ ജീവനക്കാരുടെ എണ്ണം 7.86 ദശലക്ഷമായി ഉയർന്നു.
ജി.ഡി.പി.: ജി.ഡി.പി.യുടെ 47 ശതമാനം സ്വകാര്യ മേഖലയുടെ സംഭാവനയാണ്. ഇത് 2024-ലെ ലക്ഷ്യം കവിഞ്ഞു.
എണ്ണയിതര സമ്പദ്‌വ്യവസ്ഥ - എണ്ണയിതര സാമ്പത്തിക പ്രവർത്തനങ്ങൾ ജി.ഡി.പി.യുടെ 56 ശതമാനം സംഭാവന ചെയ്തു. ഇത് 4.5 ട്രില്യൺ റിയാൽ കവിഞ്ഞു.
മത്സരക്ഷമത - ആഗോള മത്സരശേഷി സൂചികയിൽ സൗദി അറേബ്യ 16-ാം സ്ഥാനത്തേക്ക് ഉയർന്നു.
ഡിജിറ്റൽ, സാങ്കേതിക നേട്ടങ്ങൾ:
ഇ-ഗവൺമെന്റ് സൂചിക - യു.എൻ ഇ-ഗവൺമെന്റ് ഡെവലപ്‌മെന്റ് ഇൻഡെക്സിൽ സൗദി അറേബ്യ 30 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആഗോളതലത്തിൽ ആറാമതെത്തി.
ഡിജിറ്റൽ റാങ്കിംഗ് - ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിൽ ലോകത്ത് ഒന്നാം സ്ഥാനവും, കമ്പനികളുടെ ഡിജിറ്റൽ പരിവർത്തനത്തിലും, സാങ്കേതികവിദ്യാ വികസനത്തിലും രണ്ടാം സ്ഥാനവും സൗദി നേടി. നാനോ ടെക്നോളജി, ഗതാഗത സാങ്കേതികവിദ്യ, ആരോഗ്യ സാങ്കേതികവിദ്യ എന്നിവയിൽ ലോകത്ത് ഒന്നാം സ്ഥാനത്താണ് സൗദി.
പുതിയ സൗദി റിയാൽ ചിഹ്നം -സൗദി റിയാലിന് പുതിയ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ചത് രാജ്യത്തിന്റെ സാമ്പത്തിക സ്വത്വത്തെ ശക്തിപ്പെടുത്തും.
ആരോഗ്യം, കായികം:
സെഹ വെർച്വൽ ഹോസ്പിറ്റൽ - ലോകത്തിലെ ഏറ്റവും വലിയ വെർച്വൽ ആശുപത്രിയായി 'സെഹ വെർച്വൽ ഹോസ്പിറ്റൽ' ഗിന്നസ് റെക്കോർഡ് നേടി.
ആരോഗ്യ നഗരങ്ങൾ - 16 സൗദി നഗരങ്ങൾക്ക് 'ഹെൽത്തി സിറ്റിസ്' പദവി ലഭിച്ചു, ഈ നേട്ടം കൈവരിക്കുന്ന മേഖലയിലെ ആദ്യ രാജ്യമായി സൗദി അറേബ്യ മാറി.
കായിക മത്സരങ്ങൾ:
2034-ലെ ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം സൗദി നേടി. ഇ-സ്പോർട്സ് ലോകകപ്പിനും രാജ്യം തുടക്കമിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.