ഫോട്ടോ: സൗദി മന്ത്രിസഭ യോഗത്തിൽ സൽമാൻ രാജാവ് അധ്യക്ഷത വഹിക്കുന്നു

സൗദി ഫുട്ബാൾ ടീമിനെ​ മന്ത്രിസഭ അഭിനന്ദിച്ചു

ജിദ്ദ: ഖത്തറിൽ നടക്കുന്ന 2022 ലോകകപ്പിൽ അർജൻറീനക്കെതിരെ നേടിയ വിജയത്തിൽ സൗദി ടീമിനെ​ മന്ത്രിസഭ അഭിനന്ദിച്ചു. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദിലെ യമാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ്​ ദേശീയ ടീമി​ന്റെ ചരിത്ര വിജയത്തിൽ മന്ത്രിസഭ അഭിനന്ദിച്ചത്​.

ദേശീയ ടീം അതേ ആവേശത്തോടെയും നിശ്ചയദാർഢ്യത്തോടെയും ലോകകപ്പിൽ യാത്ര തുടരുമെന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു. വിജയത്തിൽ അഭിനന്ദനങ്ങൾ നേർന്ന സഹോദര-സൗഹൃദ രാജ്യങ്ങളിലെ ഭരണാധികാരികൾക്കും മന്ത്രിസഭ നന്ദി പറഞ്ഞു.

വിവിധ മേഖലകളിലെ വികസനത്തി​ന്റെയും പുരോഗതിയുടെയും സമൃദ്ധിയുടെയും ഏകീകരണത്തിന് സംഭാവന നൽകുന്ന വിധത്തിൽ സൗഹൃദ രാജ്യങ്ങളുമായി ആശയവിനിമയം നടത്താനും ബന്ധം ശക്തിപ്പെടുത്താനുമുള്ള രാജ്യത്തി​ന്റെ താൽപര്യം മന്ത്രിസഭ ചൂണ്ടിക്കാട്ടി.

ഇന്തോനേഷ്യയിൽ നടന്ന ജി-20 നേതാക്കളുടെ ഉച്ചകോടിയുടെ ഫലങ്ങൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു​. ആഗോള സാമ്പത്തിക ഭൂപടത്തിൽ അഭിമാനകരവും സുപ്രധാനവുമായ സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ സൗദിയെ പ്രതിനിധീകരിച്ച് പ​ങ്കെടുത്ത കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ്​ ബിൻ സൽമാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിന് കഴിഞ്ഞതായും യോഗം വിലയിരുത്തി.

രാജ്യങ്ങളുടെ സഹകരണം ഏകീകരിക്കുന്നതിലും ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളർച്ച നിരക്ക് വർധിപ്പിക്കുന്നതിലും നേതാക്കളെടുത്ത തീരുമാനങ്ങൾ നല്ല ഫലങ്ങൾ സംഭാവന ചെയ്യുമെന്നും​ മന്ത്രിസഭ പ്രത്യാശ പ്രകടിപ്പിച്ചു.



Tags:    
News Summary - Saudi Arabian cabinet congratulated the Saudi football team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.