ചെങ്കടലിനടിയിൽ കണ്ടെത്തിയ ജീവികൾ.
ജിദ്ദ: ചെങ്കടലിലെ സംരക്ഷണ, പുനരധിവാസ മുൻഗണനകൾ നിർണ്ണയിക്കുന്നതിനായി നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്‌മെൻ്റ് സമഗ്രമായ പര്യവേക്ഷണ പരിപാടികൾക്ക് തുടക്കമിട്ടു. 'മറൈൻ ആൻഡ് കോസ്റ്റൽ ഇക്കോസിസ്റ്റം അസസ്‌മെൻ്റ് പ്രോഗ്രാമി'ൻ്റെ ഭാഗമായാണ് ഈ വിപുലമായ പദ്ധതി നടപ്പിലാക്കുന്നത്. പരിപാടിയുടെ ഭാഗമായി ചെങ്കടലിലെ 820 ആവാസവ്യവസ്ഥാ സ്ഥലങ്ങൾ നിരീക്ഷിച്ച് വിലയിരുത്തിയതായി ദേശീയ വന്യജീവി വികസന കേന്ദ്രം വ്യക്തമാക്കി. 820 ഇനം മത്സ്യങ്ങൾ, 100 കണ്ടൽക്കാടുകൾ, 131 കടൽപ്പുല്ല് കിടക്കകൾ, കൂടാതെ 589 മറ്റ് വൈവിധ്യമാർന്ന ആവാസവ്യവസ്ഥാ കേന്ദ്രങ്ങൾ എന്നിവ ഇവിടെയുണ്ട്. ബഹുവർഷ ഫീൽഡ് സർവേകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ശ്രമങ്ങൾ. 2025ൽ 400ലധികം ആവാസവ്യവസ്ഥാ സ്ഥലങ്ങൾ ഉൾപ്പെടുത്തി കേന്ദ്രം ഒരു ജൈവവൈവിധ്യ പഠനം നടത്തിയിരുന്നതായും കേന്ദ്രം പറഞ്ഞു.
സമുദ്ര ആവാസവ്യവസ്ഥയുടെ സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്രീയ ഗവേഷണത്തിനും പരിസ്ഥിതി ആസൂത്രണത്തിനും പിന്തുണ നൽകുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പ്രകൃതിദത്ത ആവാസവ്യവസ്ഥയുടെ അഭിവൃദ്ധിക്കും വേണ്ടിയുള്ള ഒരു വിജ്ഞാന അടിത്തറ കെട്ടിപ്പടുക്കുന്നതിലൂടെ പ്രാദേശിക സഹകരണം വർധിപ്പിക്കുന്നതിനും ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നതായും കേന്ദ്രം പറഞ്ഞു.
അതേസമയം, ചെങ്കടലിൽ പത്ത് തിമിംഗല സ്രാവുകളെ ദേശീയ വന്യജീവി വികസന കേന്ദ്രം കണ്ടെത്തി. ഇത് സമുദ്ര പരിസ്ഥിതിയുടെ ആരോഗ്യത്തിന്റെയും പ്രകൃതിദത്ത സമ്പന്നതയുടെയും ഒരു നല്ല സൂചകമാണ്. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് അനുസൃതമായി സമുദ്ര പരിജ്ഞാനം വർധിപ്പിക്കുന്നതിനും പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പരിസ്ഥിതി നിരീക്ഷണ, വിലയിരുത്തൽ പരിപാടികൾ നടപ്പിലാക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.