സൗദി എയർലൈൻസ്​ ദമ്മാം-ലണ്ടൻ വിമാന സർവിസി​ന്റെ ഉദ്​ഘാടന ചടങ്ങ്​ ദമ്മാം വിമാനത്താവളത്തിൽ നടന്നപ്പോൾ

ദമ്മാമിൽനിന്ന് ലണ്ടനിലേക്ക് ചിറക്​ വിരിച്ച്​ സൗദിയ

ദമ്മാം: സൗദി എയർലൈൻസ്​ (സൗദിയ) ദമ്മാമിൽനിന്ന് ലണ്ടനിലേക്ക് നേരിട്ട്​ വിമാന സർവിസ് ആരംഭിച്ചു. എയർ കണക്​റ്റ്​ പ്രോഗ്രാമി​ന്റെയും സൗദി ടൂറിസം അതോറിറ്റിയുടെയും സഹകരണത്തോടെയാണ് ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽനിന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്ക് ആഴ്ചയിൽ മൂന്ന് വീതം വിമാന സർവിസുകൾക്ക്​ തുടക്കം കുറിച്ചത്​. നാല് ഭൂഖണ്ഡങ്ങളിലെ അന്താരാഷ്​ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് രാജ്യത്തെ ബന്ധിപ്പിക്കുന്ന നിലവിലുള്ള വ്യോമപാതകളുടെ വിപുലീകരണമാകും ഇത്​.

ദമ്മാം എയർപോർട്ട്‌സ് സി.ഇ.ഒ എൻജി. മുഹമ്മദ് അൽഹസ്നി, സൗദി എയർലൈൻസ് ഗ്രൗണ്ട് ഓപ്പറേഷൻസ് വൈസ് പ്രസിഡൻറ്​ മുഹമ്മദ് ബാഉക്ദ, എയർ കണക്റ്റിവിറ്റി പ്രോഗ്രാം പ്രതിനിധികൾ, സൗദി ടൂറിസം അതോറിറ്റി, നിരവധി സർക്കാർ ഏജൻസികൾ എന്നിവരുടെ സാന്നിധ്യത്തിൽ ഡിപ്പാർച്ചർ ലോഞ്ചിൽ വെച്ചാണ് ആദ്യവിമാന സർവിസ് ഉദ്​ഘാടന ചടങ്ങ്​ നടന്നത്.

Tags:    
News Summary - Saudi Arabia spreads its wings from Dammam to London

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.