സൽമാൻ രാജാവ്​ സൗദി ശൂറ കൗൺസിലിൽ പ്രസംഗിക്കുന്നു

'വിഷൻ 2030' രണ്ടാംഘട്ടത്തിൽ സൗദി മുന്നേറുകയാ​ണെന്ന്​ രാജാവ്​

ജിദ്ദ: സൗദി അറേബ്യയുടെ സമഗ്ര പരിവർത്തന ദർശന പദ്ധതിയായ 'വിഷൻ 2030'​െൻറ രണ്ടാം ഘട്ടത്തിൽ ഞങ്ങൾ മുന്നേറുകയാണെന്ന്​ ശൂറ കൗൺസിലിൽ നടത്തിയ പ്രസംഗത്തിൽ സൽമാൻ രാജാവ്​ പറഞ്ഞു. സമഗ്രവും സുസ്ഥിരവുമായ വികസന മുന്നേറ്റത്തിനാണ്​ രാജ്യം സാക്ഷ്യം വഹിക്കുന്നത്​. നിരവധി ദേശീയ തന്ത്രങ്ങളും പരിപാടികളും ആരംഭിച്ചു.

സുപ്രധാന മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനം പ്രോത്സാഹിപ്പിക്കുക, പൗരന്മാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണിത്​. ഗതാഗതം, ജലം, ഊർജം, ആരോഗ്യം, വിദ്യാഭ്യാസം, വാർത്താവിനിമയം, ഡിജിറ്റൽ തുടങ്ങിയ സുപ്രധാന മേഖലകളിലെ അടിസ്ഥാന സൗകര്യ പദ്ധതികളെ പിന്തുണയ്ക്കുന്നതിന് ഗണ്യമായ സംഭാവന നൽകുന്ന അടിസ്ഥാന വികസന ഫണ്ട്​​ സ്ഥാപിച്ചു.

അടുത്ത 10 വർഷത്തിനുള്ളിൽ ഫണ്ടി​െൻറ മൊത്തം മൂല്യം 200 ശതകോടി റിയാൽ ആയി ഉയരും​​. ദേശീയ വികസന ഫണ്ട്​ പദ്ധതി സ്വകാര്യമേഖലയുടെ സംഭാവന ഉത്തേജിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. 570 ശതകോടി റിയാലിലധികം ഒഴുക്കുന്നതിലൂടെ ആഭ്യന്തര ഉൽപാദന വളർച്ചയ്ക്ക് മൂന്നിരട്ടിയിലധികം സ്വാധീനവും സംഭാവനയും നൽകി. എണ്ണയിതര ജി.ഡി.പിയുടെ വിഹിതം മൂന്നിരട്ടിയാക്കി 605 ശതകോടി റിയാലിലെത്തി. ധാരാളം തൊഴിലവസരങ്ങളുണ്ടാക്കി. സ്‌കോളർഷിപ്പ് പ്രോഗ്രാം, ഗെയിമുകൾക്കും ഇ-സ്‌പോർട്‌സിനും വേണ്ടിയുള്ള ദേശീയ പദ്ധതി ഉൾപ്പെടെ വിവിധ പദ്ധതികളും​ അടുത്തിടെ പ്രഖ്യാപിച്ചു. അതുല്യമായ ഈ പദ്ധതികൾ നമ്മുടെ സാമ്പത്തികവും സാംസ്കാരികവുമായ ശേഷിയുടെ വികാസത്തി​െൻറ വെളിച്ചത്തിലാണെന്നും സൽമാൻ രാജാവ്​ പറഞ്ഞു.

സൗദി അറേബ്യയുടെ ഭരണഘടന ഖുർആനും സുന്നത്തുമാണ്. അത് കൂടിയാലോചന എന്ന തത്വത്തിൽ അധിഷ്​ടിതമാണ്​. 1727-ൽ സ്ഥാപിതമായ ഈ രാജ്യം അബ്​ദുൽ അസീസ് രാജാവിന്റെ കൈകളാൽ ഏകീകരിക്കപ്പെട്ടതിനുശേഷം 90 വർഷത്തിലധികമായി. സമാധാനത്തി​െൻറയും സ്ഥിരതയുടെയും നീതിയുടെയും അടിത്തറയിട്ടു. ദൈവം നമ്മുടെ രാജ്യത്തിന് നിരവധി അനുഗ്രഹങ്ങൾ നൽകി. രാഷ്ട്രങ്ങൾക്കിടയിൽ ഉന്നതമായ സ്ഥാനം നൽകി. അതിൽ നാമെല്ലാവരും അഭിമാനിക്കുന്നു. എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരികയും സുരക്ഷിതത്വവും സ്ഥിരതയും സ്ഥാപിക്കുകയും ചെയ്ത ഏറ്റവും മഹത്തായതും വിജയകരവുമായ രാജ്യമായി സൗദി അറേബ്യയെ ആധുനിക ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. രാജ്യത്തി​െൻറ അടിസ്ഥാനം പൗരനാണ്. അതി​െൻറ തൂണ്​ വികസനമാണ്. ലക്ഷ്യം അഭിവൃദ്ധിയാണ്. രാജ്യത്തെ ജനങ്ങൾക്ക്​ നല്ല ഭാവി ഉണ്ടാക്കുകയും പരമ ലക്ഷ്യമാണ്​​.

രാജ്യം സ്ഥാപിതമായത് മുതൽ ഇസ്​ലാമിനെയും മുസ്​ലിംകളെയും സേവിക്കുന്ന എല്ലാ കാര്യങ്ങളിലും കടമകൾ നിർവഹിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണ്​. ഇരുഹറമുകളിലും പുണ്യസ്ഥലങ്ങളിലും സൗകര്യവും സുരക്ഷയും ഉറപ്പുനൽകുന്ന പദ്ധതികൾ നടപ്പാക്കുന്നതിലാണ്​ ഞങ്ങളുടെ പൂർണശ്രദ്ധ. കഴിഞ്ഞ വർഷം ഹജ്ജ് സീസണിൽ രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള 10 ലക്ഷം തീർഥാടകരെ സ്വീകരിച്ചു. എല്ലാത്തരം വിസകളോടെയും എത്തുന്ന എല്ലാവർക്കും ഉംറനിർവഹണത്തിനുള്ള സൗകര്യം ലഭ്യമാക്കി. കോവിഡിനെ നേരിടുന്നതിൽ വലിയ വിജയം നേടാനായി. മഹാമാരിയെ നേരിടുന്നതിൽ എല്ലാ കഴിവുകളും ഊർജവും പ്രയോഗിച്ചു. 2030-ഓടെ 300 കോടി തീർഥാടകർക്ക് ആതിഥേയത്വം വഹിക്കാനുള്ള ശേഷി ഉയർത്താനുള്ള പദ്ധതികൾ നടപ്പാക്കിവരികയാണെന്നും സൽമാൻ രാജാവ്​ പറഞ്ഞു.

Tags:    
News Summary - Saudi Arabia is progressing in the second phase of 'Vision 2030' King Salman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.