representational image

ജിദ്ദ: പ്രവാസികളെ സഹായിക്കാനായി ഇന്ത്യൻ മെഡിക്കല്‍ സംഘത്തെ വിദേശത്തേക്ക് അയക്കണമെങ്കിൽ അതത് രാജ്യം ആവശ്യപ് പെടണമെന്ന് അംബാസഡർ ഡോ. ഒൗസാഫ്​ സഇൗദ്​ അറിയിച്ചു. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ ്ദേഹം. ഇന്ത്യയിൽ നിന്ന് ഡോക്ടർമാരും മറ്റു പാരാമെഡിക്കൽ ടീമുമടക്കം മെഡിക്കൽ സംഘത്തെ മരുന്നുകളും പരിശോധനാ ഉപകരണങ്ങളുമായി സൗദിയിലെ വിവിധ നഗരത്തിലേക്ക് അയച്ചുകൂടെ എന്ന ചോദ്യത്തിന് മറുപടിയായാണ് അംബാസഡർ ഇങ്ങനെ പറഞ്ഞത്.

സൗദിയിലെ ഇന്ത്യൻ സ്കൂൾ കെട്ടിടങ്ങൾ ആവശ്യമെങ്കിൽ സൗദി ആരോഗ്യ മന്ത്രാലയത്തി​​െൻറ അനുമതിയോടെ പ്രത്യേകം ഐസൊലേഷൻ കേന്ദ്രങ്ങളാക്കുന്നത് ആലോചിക്കും. കർഫ്യു സമയത്ത് പുറത്തിറങ്ങുന്നതിനും സേവനം നൽകുന്നതിനും സന്നദ്ധ പ്രവർത്തകർക്ക് പ്രത്യേകം പാസ് ലഭ്യമാക്കാൻ നിലവിൽ സാധിക്കില്ല. ഓരോ രാജ്യത്തെയും നയതന്ത്ര കാര്യാലയങ്ങൾക്ക് കേവലം മൂന്ന് പാസുകൾ മാത്രമാണ് സൗദി അതോറിറ്റി അനുവദിച്ചിട്ടുള്ളത്. എന്നാൽ രാജ്യത്തുള്ള ഇന്ത്യൻ ജനസംഖ്യ പരിഗണിച്ച് ഇന്ത്യൻ എംബസിക്ക് നിലവിൽ അഞ്ച് പാസുകൾ ലഭ്യമായിട്ടുണ്ട്.

അതിനാൽ എംബസിയുടെയും കോൺസുലേറ്റി​​െൻറയും കീഴിൽ വിവിധ പ്രദേശങ്ങളിലുള്ള സാമൂഹിക പ്രവർത്തകർക്ക്​ എംബസി പ്രത്യേകം അംഗീകാര പത്രം നൽകിയിട്ടുണ്ട്. കർഫ്യു കർശനമല്ലാത്തയിടങ്ങളിൽ അതുപയോഗിച്ച്​ അവർക്ക് സേവനം നൽകാൻ സാധിക്കുന്നുണ്ടെന്നാണ് കരുതുന്നതെന്നും അംബാസഡർ പറഞ്ഞു. ഇന്ത്യക്കാർ ജോലി ചെയ്യുന്ന നൂറോളം പ്രധാനപ്പെട്ട കമ്പനികളുമായി ആശയവിനിമയം നടത്തിയിരുന്നതായും കാര്യങ്ങൾ വിലയിരുത്തിയതായും അംബാസഡർ അറിയിച്ചു. കോവിഡ് സംബന്ധമായി ഇന്ത്യക്കാർക്കുള്ള ബോധവൽക്കരണ നിർദേശങ്ങൾ വിവിധ ഭാഷകളിൽ എംബസി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന കാര്യവും എംബസിയിലും കോൺസുലേറ്റിലും പ്രവര്‍ത്തിക്കുന്ന ഹെൽപ്പ് ലൈൻ സേവനം കേരളത്തിൽ നിന്നുള്ള പ്രവാസികൾക്ക് സഹായകരമാക്കാൻ മലയാളത്തിൽ മറുപടി ലഭിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുന്നതും പരിഗണിക്കുമെന്നും അംബാസഡർ ഉറപ്പു നൽകി.

Tags:    
News Summary - Saudi arabia indian am

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.