ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ്
റിയാദ്: 2030 ആകുമ്പോഴേക്കും സൗദിയിലുടനീളം 6,75,000 ഹോട്ടൽ മുറികൾ ഒരുക്കാൻ ലക്ഷ്യമിടുന്നതായി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. ഇതിൽ ഏകദേശം 1,20,000 മുറികൾ റിയാദിലായിരിക്കും.
മൂന്ന് ദിവസങ്ങളിലായി റിയാദിൽ നടക്കുന്ന റിയൽ എസ്റ്റേറ്റ് ഫ്യൂച്ചർ ഫോറത്തിലെ ഒരു സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 2034ൽ രാജ്യം ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് മുൻകൂട്ടി കണ്ടാണ് പ്രഖ്യാപനം.
ലോക ഫുട്ബാൾ ടൂർണമെന്റ് നടത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ഫിഫ അധികൃതർ സൗദി സന്ദർശിച്ച് നിലവിലുള്ള ഹോട്ടൽ സൗകര്യങ്ങൾ പരിശോധിച്ച് യോഗ്യത വിലയിരുത്തിയതാണെന്ന് അദ്ദേഹം വിശദീകരിച്ചു.
ലൈസൻസുള്ള 4,000ത്തോളം ഹോട്ടൽ കെട്ടിടങ്ങളിലായി 4,75,000 മുറികൾ നിലവിൽ സൗദിയിലുണ്ടെന്നും മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.