കൊടിയ വേനലിലും സൗദിയിൽ മഴ

അബഹ: വേനൽ കടുത്ത്​ സൗദിയിലെ മറ്റ്​ ഭാഗങ്ങളിൽ കൊടും ചൂട് അനുഭവപ്പെടുമ്പോൾ ദക്ഷിണ പ്രവിശ്യയിലെ അബഹയിലും ഖമീസ്​ മുശൈത്തിലും മഴയും മഞ്ഞും ആലിപ്പഴ വർഷവും. സൗദി അറേബ്യയിലും മറ്റ് ഗൾഫ്​, അറബ്​ രാജ്യങ്ങളിലും ശക്തമായ ചൂടാണ്​ അനുഭവപ്പെടുന്നത്​. സൗദിയിൽ തന്നെ 50 ഡിഗ്രി സെൽഷ്യസിന്​ മുകളിലേക്ക് ഈയാഴ്​ച​ ചൂട്​ ഉയരും എന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകിയിരിക്കെയാണ്​ ദക്ഷിണ സൗദിയിൽ ഉള്ള്​ കുളിർപ്പിക്കുന്ന മഞ്ഞും മഴയും ആലിപ്പഴ വർഷവും.

മഴയിലും ആലിപ്പഴ വർഷത്തിലും നനഞ്ഞ അബഹ ടൗൺ

സ്കൂൾ അവധികാലവും ശക്തമായ ചൂടുംകാരണം മറ്റിടങ്ങളിൽനിന്നെല്ലാം നിരവധി പേരാണ്​ അബഹയിലെത്തിയത്​. അവർക്ക് കുളിർമയേകുന്ന കാലാവസ്ഥയാണ് അബഹയിലും ഖമീസ്​ മുശൈത്തിലും നിറയുന്നത്​. ഇത്​ ആളുകളുടെ മനസ്​ നിറയ്​ക്കുന്നതാണ്​. ഇപ്പോൾ മിക്ക ദിവസവും ഉച്ചയോടെ മഴയും മഞ്ഞും ആലിപ്പഴവും ചൊരിഞ്ഞു തുടങ്ങും. അബഹ, ഖമീസ്​ മുശൈത്​, ബല്ലസ്മർ, ബല്ലഹമർ, തനൂമ, അൽ നമാസ്, രിജാൽ അൽമ, സറാത്ത്​ അബീദ തുടങ്ങിയ അസീറിലെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാണ്. വെള്ളച്ചാട്ടങ്ങളും പച്ചപ്പും പഴവർഗങ്ങളുടെ വിളവെടുപ്പും അബഹ ഫെസ്​റ്റിവലും ഇവിടെയെത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നു.

Tags:    
News Summary - Saudi Arabia Experiences Summer Rainfall Despite High Temperatures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.