ജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷൻ ഇഫ്താർ സംഗമം

ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ ഇഫ്താർ

ജിദ്ദ: പഴയകാല തിരുവിതാംകൂർ പ്രദേശങ്ങളിൽ നിന്നുള്ള ജിദ്ദ പ്രവാസികളുടെ കൂട്ടായ്മയായ ജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷൻ (ജെ.ടി.എ) സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ടും തിരുവിതാംകൂർ ശൈലിയിലുള്ള നോമ്പുതുറ വിഭവങ്ങളാലും ഹൃദ്യമായി.

ഐക്യത്തിലും സാഹോദര്യത്തിലും വിളയുന്ന ചേർത്തുപിടിക്കൽ സമാധാനത്തി​ന്റെയും സന്തോഷത്തി​ന്റെയും വസന്തം വിരിയിക്കുന്നതാണന്നും അത് നാം ഓരോരുത്തരുടേയും കടമയാണെന്നും നുജുമുദ്ധീൻ ബുർഹാനി റമദാൻ സന്ദേശത്തിൽ വ്യക്തമാക്കി. ചടങ്ങിൽ ജെ.ടി.എ പ്രസിഡൻറ്​ നൗഷാദ് ജമാൽ പന്മന അധ്യക്ഷത വഹിച്ചു.അനിൽ വിദ്യാധരൻ, രജികുമാർ, മസൂദ് ബാലരാമപുരം, ആഷിർ കൊല്ലം, ഷെഫിൻ ഷാ, മുനാജ് മുസ്തഫ, അനിൽകുമാർ പത്തനംതിട്ട, നജീബുദ്ദീൻ, നിസാർ കരുനാഗപ്പള്ളി, ആദിൽ നവാസ് ചിറ്റാർ, ശിഹാബ് താമരക്കുളം, ഷാജി റോയൽ വള്ളികുന്നം, ഷറഫുദ്ധീൻ പത്തനംതിട്ട, അയ്യൂബ് ഖാൻ പന്തളം, നിഷാദ് കരുനാഗപ്പള്ളി, ഡെൻസൻ, രാംകുമാർ, പോൾ, ബിനു ദാസ്, മുജീബ് കന്യാകുമാരി, നാസർ മോങ്ങം, സജ്‌ന ഷെഫിൻ, നീതു നജീബ്, ജ്യോതി ബാബുകുമാർ, ശ്രീദേവി അനിൽ, സിത്താര നൗഷാദ്, ഷൈമോൾ, ഫാത്തിമ നിഷാദ്, പ്രീത, ആശ, ആതിര, ഹസീന നവാസ്, മറിയം റോസ്​ തുടങ്ങിയവർ നേതൃത്വം നൽകി. ചെയർമാൻ നസീർ വാവാക്കുഞ്ഞ് സ്വാഗതവും ജനറൽ സെക്രട്ടറി റഷീദ് ഓയൂർ സ്വാഗതവും ട്രഷറർ രഞ്ജിത്ത് വള്ളികുന്നം നന്ദിയും പറഞ്ഞു. 

Tags:    
News Summary - Jeddah Travancore Association Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.