തിരൂരങ്ങാടി റിയാദ് കൂട്ടായ്മ ഇഫ്താർ സംഗമം
റിയാദ്: ദീർഘകാലമായി റിയാദിൽ സജീവമായി പ്രവർത്തിക്കുകയും തിരൂരങ്ങാടിയിലും പരിസരപ്രദേശങ്ങളിലും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന തിരൂരങ്ങാടി റിയാദ് കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മലസിലെ ചെറീസ് റെസ്റ്റോറൻറ് ഹാളിൽ നടന്ന ചടങ്ങിൽ അമ്പതിലധികം പേർ പങ്കെടുത്തു.
അരിമ്പ്ര റഊഫ്, ഷുക്കൂർ മേലെവീട്ടിൽ, അബ്ദുൽ റഊഫ്, സാദിഖ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു. പ്രവാസലോകത്തെ സൗഹൃദം പുതുക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും സംഗമം വേദിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.