പ്രതീകാത്മക ചിത്രം 

റിയാദിലും കിഴക്കൻ പ്രവിശ്യയിലും 29 ഡ്രോണുകൾ തകർത്തു; വ്യോമാക്രമണങ്ങളെ പ്രതിരോധിച്ച് സൗദി

റിയാദ്: സൗദി അറേബ്യയിലെ റിയാദ്, കിഴക്കൻ പ്രവിശ്യകൾ ലക്ഷ്യമിട്ടെത്തിയ 29 ശത്രു ഡ്രോണുകൾ തകർത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് (ഞായറാഴ്ച) പുലർച്ചെയും രാവിലെയുമായി നടന്ന വിവിധ ആക്രമണ ശ്രമങ്ങളെയാണ് സൗദി വ്യോമ പ്രതിരോധ സേന വിജയകരമായി ചെറുത്തത്.

ഇന്ന് പുലർച്ചെ 12:59-ഓടെ കിഴക്കൻ പ്രവിശ്യയിൽ രണ്ട് ഡ്രോണുകൾ തകർത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. തുടർന്ന് 01:56ന് ഇതേ മേഖലയിൽ ഒരു ഡ്രോൺ കൂടി തകർത്തു. പുലർച്ചെ 03:37ന് കിഴക്കൻ പ്രവിശ്യയിൽ മൂന്ന് ഡ്രോണുകളെയും, 04:58ന് റിയാദിലും കിഴക്കൻ പ്രവിശ്യയിലുമായി ഏഴ് ഡ്രോണുകളെയും പ്രതിരോധ സേന വെടിവെച്ചിട്ടു.

രാവിലെയും ഡ്രോൺ ആക്രമണ ശ്രമങ്ങൾ തുടർന്നതായാണ് റിപ്പോർട്ടുകൾ. 05:30ന് കിഴക്കൻ പ്രവിശ്യയിൽ രണ്ട് ഡ്രോണുകളും, 06:52ഓടെ ഇരു മേഖലകളിലുമായി പത്ത് ഡ്രോണുകളും തകർത്തു. ഏറ്റവും ഒടുവിൽ രാവിലെ 09:33ന് റിയാദിൽ എത്തിയ നാല് ഡ്രോണുകളെ കൂടി തകർത്തതോടെ ആകെ തകർക്കപ്പെട്ട ഡ്രോണുകളുടെ എണ്ണം 29 ആയി. രാജ്യത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Saudi Arabia defends airstrikes, destroys 29 drones in Riyadh and Eastern Province in a few hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.