സൗദിയിൽ ഒറ്റദിവസത്തിനിടെ 50 മരണം; 4387 പുതിയ രോഗികൾ

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച്​ ഒറ്റ ദിവസത്തിനിടെ 50 മരണം. ​രാജ്യത്ത്​ കോവിഡ്​ റിപ്പോർട്ട്​ ചെയ്​ത ശേഷമുണ്ടായ ഏറ്റവും ഉയർന്ന പ്രതിദിന  മരണനിരക്കാണിത്​. 4387 പേർക്ക്​ പുതുതായി രോഗം സ്ഥിരീകരിച്ചു. 3648 പേർ പുതുതായി സുഖം പ്രാപിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 190823ഉം രോഗമുക്തരുടെ  എണ്ണം 130766ഉം ആയി. 1649 പേരെ ഇതിനകം മരണം കവർന്നു. 58408 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നു​. ഇതിൽ 2278 പേരുടെ നില  ഗുരുതരമാണ്​. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

റിയാദ്​ (15), മക്ക (9), ജിദ്ദ (8), മദീന (6), ദമ്മാം (3), ബേയ്​ഷ്​ (2), വാദി ദവാസിർ (2), അൽമദ്ദ (2), ഹ-ഫർ അൽബാത്വിൻ  (1), ജീസാൻ (1), സബ്​യ (1), സുൽഫി (1) എന്നിവിടങ്ങളിലാണ്​ ചൊവ്വാഴ്​ച മരണങ്ങൾ സംഭവിച്ചത്​. മരണ സംഖ്യയിൽ ജിദ്ദ തന്നെ മുന്നിൽ തുടരുകയാണ്​, 492. മക്കയിൽ  416ഉം റിയാദിൽ 344ഉം ആണ്​ മരണസംഖ്യ. രാജ്യത്തെ ചെറുതും വലുതുമായ 195 പട്ടണങ്ങളാണ്​​ രോഗത്തി​െൻറ പിടിയിലായത്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,173  കോവിഡ്​ ടെസ്​റ്റുകൾ രാജ്യവ്യാപകമായി നടന്നു. ഇതുവരെ 1,639,314 പി.സി.ആർ ടെസ്​റ്റുകളാണ്​ നടന്നത്​.

പുതിയ രോഗികൾ
ഹുഫൂഫ്​ 980, റിയാദ്​ 342, മുബറസ്​ 323, ദമ്മാം 308, മക്ക 287, ത്വാഇഫ്​ 229, ജിദ്ദ 167, അബഹ 144, മദീന 132, ഖമീസ്​ മുശൈത്​ 132, അൽഖോബാർ 94, നജ്​റാൻ 88,  ഖത്വീഫ്​ 87, ഹാഇൽ 70, ബുറൈദ 64, ദഹ്​റാൻ 50, അബ്​ഖൈഖ്​ 49, മഹായിൽ 38, സഫ്​വ 32, അൽജഫർ 30, ഉനൈസ 29, അൽറസ്​ 28, ശറൂറ 26, ഹഫർ അൽബാത്വിൻ  25, മജ്​മഅ 25, ജുബൈൽ 24, അഹദ്​ റുഫൈദ 23, ബീഷ 21, റഫാഇ അൽജംഷ്​ 19, തബൂക്ക്​ 19, അൽഅയൂൻ 18, സബ്​ത്​ അൽഅലായ 17, അൽഖർജ്​ 17, സറാത്​ ഉബൈദ 16, ബുഖൈരിയ 14, അൽമദ്ദ 13, അല്ലൈത്​ 13, ഹുറൈംല 13, ബലസ്​മർ 12, അബൂഅരീഷ്​ 12, സുൽഫി 12, വാദി ദവാസിർ 12, യാംബു 11, മിദ്​നബ്​ 11, റിജാൽ  അൽമ 10, സാംത 10, ഹുത്ത ബനീതമീം 10, അൽനമാസ്​ 9, ദഹ്​റാൻ അൽജനൂബ്​ 9, റാബിഗ്​ 9, ഹുത്ത സുദൈർ 9, അൽഹർജ 8, തബാല 8, റുവൈദ അൽഅർദ 8,  അയൂൻ അൽജുവ 7, അൽദർബ്​ 7, അൽഅയ്​ദാബി 7, ബേയ്​ഷ്​ 7, സുലൈയിൽ 7, മഖ്​വ 6, അൽമജാരിദ 6, ബാറഖ്​ 6, മുലൈജ 6, അൽഉല 5, അൽമുസൈലിഫ്​ 5, തനൂമ 5,  വാദി ബിൻ ഹഷ്​ബൽ 5, ഉറൈറ 5, ജീസാൻ 5, റഫ്​ഹ 5, അൽഖുവയ്യ 5, താദിഖ്​ 5, അൽഅസിയ 4, അൽബദാഇ 4, അൽസഹൻ 4, തുർബ 4, അൽബഷായർ 4,  അൽഖഫ്​ജി 4, അൽഷനൻ 4, യാദമഅ 4, വുതെലാൻ 4, ഉംലജ്​ 4, അൽബാഹ 3, മഹദ്​ അൽദഹബ്​ 3, ദറഇയ 3, അൽഖുർമ 3, ഉമ്മു അൽദൂം 3, അൽഷംലി 3, മൗഖഖ്​ 3,  അൽഹറത്​ 3, അറാർ 3, സകാക 2, അൽഖൂസ്​ 2, തുറൈബാൻ 2, അൽമഹാനി 2, അൽമുവയ്യ 2, റാനിയ 2, നാരിയ 2, സൽവ 2, സബ്​യ 2, അഹദ്​ അൽമസ്​റഅ 2,  അൽറയീൻ 2, ശഖ്​റ 2, തുമൈർ 2, അൽബദ 2, അൽഖുറ 1, ഖിൽവ 1, തബർജൽ 1, വാദി അൽഫറഅ 1, ഹനാഖിയ 1, ഖൈബർ 1, അൽനബാനിയ 1, ഖുൻഫുദ 1,  അൽഫർഷ 1, അൽബത്​ഹ 1, ഖുറയാത്​ അൽഉൗല 1, ബഖഅ 1, അൽമുവസം 1, തുവാൽ 1, അദം 1, ഹബോന 1, അൽഉവൈഖല 1, അൽദലം 1, ദവാദ്​മി 1, ദുർമ 1,  സാജർ 1, ദുബ 1.

മരണസംഖ്യ
ജിദ്ദ 492, മക്ക 416, റിയാദ്​ 344, മദീന 95, ദമ്മാം 67, ഹുഫൂഫ്​ 41, ത്വാഇഫ്​ 26, തബൂക്ക്​ 17, ബുറൈദ 12, ഖത്വീഫ് 12​, ഖോബാർ 11, ജീസാൻ 11, അറാർ 10, അൽഖുവയ്യ 8,  ബേയ്​ഷ്​ 9, അൽമുബറസ്​ 7, സബ്​യ 7, ഹഫർ അൽബാത്വിൻ 7, വാദി ദവാസിർ 6, അബഹ 5, അൽബാഹ 5, ഖമീസ്​ മുശൈത്​ 4​, നാരിയ 3, ജുബൈൽ 3, ഖുൻഫുദ 3,  ഹാഇൽ 3, ഹുറൈംല 3, യാംബു 2, സുലൈയിൽ 2, മഹായിൽ 2, അൽമദ്ദ 2, സകാക 1, അൽബദാഇ 1, റഫ്​ഹ 1, അൽഖർജ്​ 1, ബീഷ​ 1, നജ്​റാൻ 1, ഉനൈസ 1,  അൽമജാരിദ 1, സുൽഫി 1.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.