റിയാദിനും കിഴക്കൻ പ്രവിശ്യക്കും നേരെ ആക്രമണം, സ്ഥിരീകരിച്ചും ഇറാൻ നടപടിയെ അപലപിച്ചും​ സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയിലെ റിയാദ് മേഖലയെയും കിഴക്കൻ പ്രവിശ്യയെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഭീരുത്വപരമായ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. രാജ്യത്തി​െൻറ പ്രതിരോധ സംവിധാനങ്ങൾ ഈ ആക്രമണങ്ങളെ വിജയകരമായി തടഞ്ഞതായും അധികൃതർ അറിയിച്ചു. ഈ ക്രൂരമായ നടപടിയെ യാതൊരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി.

ഭീരുത്വപരമായ ഈ ആക്രമണങ്ങൾ ഒന്നി​െൻറ പേരിലും ന്യായീകരിക്കാനാവില്ല. ഇറാനെ ലക്ഷ്യമിടാൻ തങ്ങളുടെ വ്യോമാതിർത്തിയോ ഭൂപ്രദേശമോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് രാജ്യം ഉറപ്പുനൽകിയിട്ടുണ്ടെന്ന് ഇറാനിയൻ അധികൃതർക്ക് അറിവുള്ള സാഹചര്യത്തിലാണ് ഈ ആക്രമണങ്ങൾ നടന്നത്.

ഈ അന്യായമായ പ്രകോപനത്തി​െൻറ പശ്ചാത്തലത്തിൽ, രാജ്യത്തി​െൻറ സുരക്ഷ സംരക്ഷിക്കുന്നതിനും പ്രദേശത്തെയും പൗരന്മാരെയും താമസക്കാരെയും കാത്തുസൂക്ഷിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് രാജ്യം ഉറപ്പിച്ചു പറയുന്നു. സമാധാനപരമായ നിലപാടുകൾക്കിടയിലും ഇറാൻ നടത്തിയ ഈ നീക്കം അംഗീകരിക്കാനാവില്ലെന്ന് സൗദി ഭരണകൂടം വ്യക്തമാക്കി. ഈ ആക്രമണത്തിന് മറുപടി നൽകുകയും ചെയ്യും.

Tags:    
News Summary - Saudi Arabia confirms attacks against Riyadh and the Eastern Province, condemns Iran's actions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.