ലോ​ക കേ​ര​ള​സ​ഭ​യു​ടെ സാ​ധ്യ​ത​ക​ൾ ത​ല്ലി​ക്കെ​ടു​ത്ത​രു​ത്

കേ​ര​ളം 2018 മു​ത​ൽ കെ​ട്ടി​പ്പ​ടു​ത്ത ആ​ഗോ​ള മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ ലോ​ക​കേ​ര​ള​സ​ഭ പി​രി​ച്ചു​വി​ടാ​നു​ള്ള തീ​രു​മാ​നം പ്ര​വാ​സി നെ​റ്റ്‌​വ​ർ​ക്കിെൻറ വ​ലി​യ സാ​ധ്യ​ത​ക​ളാ​ണ് ഇ​ല്ലാ​താ​ക്കു​ന്ന​ത്. വെ​റു​മൊ​രു ച​ട​ങ്ങോ ഔ​പ​ചാ​രി​ക സ​മ്മേ​ള​ന​മോ ആ​യി​രു​ന്നി​ല്ല ലോ​ക​കേ​ര​ള​സ​ഭ. പ​ക​രം, ലോ​ക​ത്തിെൻറ വി​വി​ധ കോ​ണു​ക​ളി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ളെ​യും അ​വ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ളെ​യും ചി​ന്ത​ക​ളെ​യും ഒ​രേ പ്ലാ​റ്റ്‌​ഫോ​മി​ൽ കോ​ർ​ത്തി​ണ​ക്കി​യ പ്രാ​യോ​ഗി​ക ആ​ശ​യ​രൂ​പ​വ​ത്ക​ര​ണ വേ​ദി​യാ​യി​രു​ന്നു അ​ത്.

ഭൂ​ഖ​ണ്ഡ​ങ്ങ​ളും രാ​ജ്യ​ങ്ങ​ളും അ​ടി​സ്ഥാ​ന​മാ​ക്കി മേ​ഖ​ലാ​ത​ല​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളി​ലൂ​ടെ പ്ര​തി​നി​ധി​ക​ൾ​ക്കി​ട​യി​ൽ രൂ​പ​പ്പെ​ട്ട സൗ​ഹൃ​ദ​വും വി​ശ്വാ​സ​വും ഒ​റ്റ​ദി​വ​സം കൊ​ണ്ടു​ണ്ടാ​യ​ത​ല്ല. അ​ത് ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് പ​ക​രം, അ​തി​ൽ അ​പാ​ക​ത​ക​ൾ ഉ​ണ്ടെ​ങ്കി​ൽ തി​രു​ത്തി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ക​യാ​ണ് വേ​ണ്ട​ത്. രാ​ഷ്ട്രീ​യ വി​രോ​ധം തീ​ർ​ക്കേ​ണ്ട​ത് പ്ര​വാ​സി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കി​ക്കൊ​ണ്ടാ​വ​രു​ത്.

അ​ത്യാ​ഹി​ത​ങ്ങ​ളി​ലോ പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ലോ അ​ക​പ്പെ​ടു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് മു​ന്നി​ലു​ള്ള വ​ലി​യൊ​രു സു​ര​ക്ഷാ വ​ല​യ​ത്തെ​യാ​ണ് സ​ർ​ക്കാ​രിെൻറ ഈ ​നീ​ക്കം ത​ക​ർ​ക്കു​ന്ന​ത്. മു​മ്പ് ഉ​യ​ർ​ത്തി​യ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ൾ ശ​രി​യാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്താ​ൻ മാ​ത്ര​മാ​ണ് ഈ ​പി​രി​ച്ചു​വി​ട​ൽ ന​ട​പ​ടി.

ലോ​ക​കേ​ര​ള​സ​ഭ നേ​രി​ട്ട് പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന ഒ​രു എ​ക്‌​സി​ക്യൂ​ട്ടീ​വ് ഏ​ജ​ൻ​സി​യ​ല്ല എ​ന്ന വ​സ്തു​ത മ​റ​ന്നു​കൊ​ണ്ടാ​ണ് ഇ​പ്പോ​ഴ​ത്തെ വി​മ​ർ​ശ​ന​ങ്ങ​ളേ​റെ​യും ഉ​ന്ന​യി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​തൊ​രു പ്ര​തി​നി​ധി സ​മ്പ​ർ​ക്ക, ആ​ശ​യ​രൂ​പ​വ​ത്ക​ര​ണ വേ​ദി​യാ​ണ്. പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കേ​ണ്ട ചു​മ​ത​ല വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്കും നോ​ർ​ക്ക പോ​ലെ​യു​ള്ള ഏ​ജ​ൻ​സി​ക​ൾ​ക്കു​മാ​ണ്.

അ​തി​നാ​ൽ, ഒ​രു മി​നി​സ്ട്രി​യു​ടെ​യോ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഏ​ജ​ൻ​സി​യു​ടെ​യോ മാ​ന​ദ​ണ്ഡ​ങ്ങ​ൾ വെ​ച്ച് ഇ​തിെൻറ വി​ജ​യ​പ​രാ​ജ​യ​ങ്ങ​ൾ അ​ള​ക്കു​ന്ന​ത് അ​ടി​സ്ഥാ​ന​പ​ര​മാ​യി തെ​റ്റാ​ണ്. സ​ർ​ക്കാ​ർ ഫ​ണ്ടു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ൽ പ​ര​മാ​വ​ധി ലാ​ളി​ത്യ​വും സു​താ​ര്യ​ത​യും ഉ​റ​പ്പാ​ക്ക​ണം എ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല. അ​തി​ൽ അ​പാ​ക​ത​ക​ളോ വീ​ഴ്ച​ക​ളോ ഉ​ണ്ടെ​ങ്കി​ൽ അ​വ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ക​യും തി​രു​ത്ത​പ്പെ​ടു​ക​യും വേ​ണം.

എ​ന്നാ​ൽ ചെ​ല​വ് ചു​രു​ക്ക​ലിെൻറ​യോ ഭ​ര​ണ​പ​ര​മാ​യ പാ​ളി​ച്ച​ക​ളു​ടെ​യോ പേ​രി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു മു​ഴു​വ​ൻ മി​ഷ​നെ​യും അ​പ്പാ​ടെ ഇ​ല്ലാ​താ​ക്കു​ന്ന​ത് ചി​കി​ത്സ​യ്ക്ക് പ​ക​രം രോ​ഗി​യെ​ത്ത​ന്നെ ഒ​ഴി​വാ​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. ഇ​ത് പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​യി​രി​ക്കും.

ലോ​ക​കേ​ര​ള​സ​ഭ പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ക്കു​ന്ന തീ​രു​മാ​ന​ത്തി​ൽ നി​ന്ന് കേ​ര​ള സ​ർ​ക്കാ​ർ പി​ന്മാ​റേ​ണ്ട​തു​ണ്ട്. അ​തി​ലു​ണ്ടാ​യ പാ​ളി​ച്ച​ക​ളും പോ​രാ​യ്മ​ക​ളും സ​ത്യ​സ​ന്ധ​മാ​യി വി​ല​യി​രു​ത്തി പ​രി​ഹ​രി​ക്കു​ക​യും, കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വും സു​താ​ര്യ​വു​മാ​യ ഒ​രു ഗ്ലോ​ബ​ൽ മ​ല​യാ​ളി പ്ലാ​റ്റ്‌​ഫോം രൂ​പ​പ്പെ​ടു​ത്തു​ക​യു​മാ​ണ് ചെ​യ്യേ​ണ്ട​ത്. നി​ല​വി​ലു​ള്ള നെ​റ്റ്‌​വ​ർ​ക്കി​നെ പൂ​ർ​ണ​മാ​യി പൊ​ളി​ച്ചു​ക​ള​യു​ക​യ​ല്ല ഇ​തി​നു​ള്ള പ​രി​ഹാ​രം.

ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ ക​ഴി​വു​ക​ളും കൂ​ട്ടാ​യ്മ​യും നാ​ടിെൻറ വി​ക​സ​ന​ത്തി​നും പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നും ഇ​നി​യും അ​നി​വാ​ര്യ​മാ​ണ്. അ​തി​നു​ത​കു​ന്ന വേ​ദി ഇ​ല്ലാ​താ​ക്കു​ന്ന ന​ട​പ​ടി​യെ​ക്കു​റി​ച്ച് സ​ർ​ക്കാ​ർ പു​ന​രാ​ലോ​ചി​ക്ക​ണം.

Tags:    
News Summary - The potential of the Lok Kerala Sabha should not be underestimated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.