ജ​ന​നി​ബി​ഡ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ​ത്തി​ന് ഇ​നി 'ഗോ​ൾ​ഫ് കാ​ർ​ട്ട് ആം​ബു​ല​ൻ​സ്'

ത​ബൂ​ക്ക്: ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി ത​ടി​ച്ചു​കൂ​ടു​ന്ന ഇ​ടു​ങ്ങി​യ​തും അ​ട​ഞ്ഞു കി​ട​ക്കു​ന്ന​തു​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വേ​ഗ​ത്തി​ൽ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നാ​യി ത​ബൂ​ക്ക് റെ​ഡ് ക്ര​സ​ൻ​റ് അ​തോ​റി​റ്റി ‘ഗോ​ൾ​ഫ് കാ​ർ​ട്ട് ആം​ബു​ല​ൻ​സ്’ സേ​വ​നം ആ​രം​ഭി​ച്ചു. ഫീ​ൽ​ഡ് ആം​ബു​ല​ൻ​സ് സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കു​ന്ന​തിെൻറ ഭാ​ഗ​മാ​യാ​ണ് എ​യ​ർ​ക​ണ്ടീ​ഷ​ൻ ചെ​യ്ത ഈ ​പു​തി​യ വാ​ഹ​നം സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ത​ബൂ​ക്ക് റെ​ഡ് ക്ര​സ​ൻ​റ് അ​തോ​റി​റ്റി ക​മ്യൂ​ണി​റ്റി ട്രെ​യി​നി​ങ് ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെൻറ് ഡ​യ​റ​ക്ട​ർ ത​ലാ​ൽ ഹു​ക്മി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പൂ​ർ​ണ​മാ​യും വൈ​ദ്യു​തോ​ർ​ജ്ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​വാ​ഹ​ന​ത്തി​ൽ അ​ത്യാ​ധു​നി​ക മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വ​ലി​യ ആം​ബു​ല​ൻ​സു​ക​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ ക​ട​ന്നു​ചെ​ല്ലാ​ൻ സാ​ധി​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മെ​ഡി​ക്ക​ൽ ടീ​മി​ന് അ​തി​വേ​ഗം എ​ത്താ​നും രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണം ന​ൽ​കാ​നും ഇ​തു​വ​ഴി സാ​ധി​ക്കും.

തി​ര​ക്കേ​റി​യ ഇ​ട​ങ്ങ​ളി​ലൂ​ടെ എ​ളു​പ്പ​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ചെ​റി​യ രൂ​പ​ക​ൽ​പ്പ​ന​യാ​ണ് ഈ ​വാ​ഹ​ന​ത്തിെൻറ പ്ര​ധാ​ന സ​വി​ശേ​ഷ​ത. ഒ​രു സ​മ​യ​ത്ത് ഒ​രു രോ​ഗി​യെ മാ​ത്ര​മാ​യി​രി​ക്കും ഇ​തി​ൽ കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കു​ക. പ്ര​ധാ​ന ആം​ബു​ല​ൻ​സ് എ​ത്തു​ന്ന​തു​വ​രെ​യു​ള്ള സ​മ​യ​ത്തി​നു​ള്ളി​ൽ ആ​വ​ശ്യ​മാ​യ പ്രാ​ഥ​മി​ക ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന ഫ​സ്റ്റ് എ​യ്ഡ് കി​റ്റ്, ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ, മ​റ്റ് അ​ടി​യ​ന്ത​ര ജീ​വ​ൻ​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും ഇ​തി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

പൂ​ർ​ണ​മാ​യും അ​ട​ച്ചു​റ​പ്പു​ള്ള എ​യ​ർ​ക​ണ്ടീ​ഷ​ൻ ചെ​യ്ത വാ​ഹ​ന​മാ​യ​തി​നാ​ൽ രോ​ഗി​യു​ടെ സ്വ​കാ​ര്യ​ത​യും ര​ഹ​സ്യ​സ്വ​ഭാ​വ​വും കൃ​ത്യ​മാ​യി സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു. പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ വേ​ണ്ട ചെ​റി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ മു​ത​ൽ ഹൃ​ദ​യ​സ്തം​ഭ​നം, ശ്വാ​സ​ത​ട​സ്സം തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ വ​രെ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ടാ​ൻ ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ സാ​ധി​ക്കും. ഇ​ടു​ങ്ങി​യ​തും ജ​ന​നി​ബി​ഡ​വു​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വാ​ഹ​നം സു​ര​ക്ഷി​ത​മാ​യി ഓ​ടി​ക്കു​ന്ന​തി​നും വേ​ഗ​ത്തി​ൽ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ച്ചേ​രു​ന്ന​തി​നു​മാ​യി ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ത​ലാ​ൽ ഹു​ക്മി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Golf Cart Ambulance now available for emergency medical assistance in crowded areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.