നാട്ടിലേക്ക് മടങ്ങുന്ന സോണി പറക്കലിന് ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റിയുടെ ഉപഹാരം വി.കെ. ശ്രീകണ്ഠൻ എം.പി
കൈമാറുന്നു
സോണി പറക്കലിന് ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി
റിയാദ്: 17 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി തൃശൂർ ജില്ലാകമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സോണി പറക്കലിന് ജില്ലാകമ്മിറ്റി യാത്രയയപ്പ് നൽകി.
ബത്ഹയിലെ സബർമതി ഓഫീസിൽ നടന്ന ചടങ്ങിൽ വി.കെ. ശ്രീകണ്ഠൻ എം.പി സോണി പറക്കലിന് ഉപഹാരം കൈമാറി. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലിം കളക്കര ചടങ്ങിൽ സന്നിഹിതനായിരുന്നു.
അൻസായി ഷൗക്കത്തിെൻറ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ ജില്ലാ പ്രസിഡൻറ് നാസർ വലപ്പാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മാത്യൂ സിറിയക് സ്വാഗതം ആശംസിച്ചു. സെൻട്രൽ കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, ജില്ലാകമ്മിറ്റി മുൻ പ്രസിഡൻറും സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ സുരേഷ് ശങ്കർ, ഗ്ലോബൽ കമ്മിറ്റി അംഗം യഹ്യ കൊടുങ്ങല്ലൂർ, നാഷനൽ കമ്മിറ്റി സെക്രട്ടറി മാള മുഹ്യുദ്ദീൻ ഹാജി, സെൻട്രൽ കമ്മിറ്റി സെക്രട്ടറി അഷറഫ് കിഴുപ്പിള്ളിക്കര, സെൻട്രൽ കമ്മിറ്റി അംഗം ജയൻ കൊടുങ്ങല്ലൂർ, ജില്ലാ ഭാരവാഹികളായ ബാബു കൊടുങ്ങല്ലൂർ, ജോയ് ഔസേപ്പ്, സെയ്ഫ് റഹ്മാൻ, ഇബ്രാഹിം ചേലക്കര, ഡേവിഡ് മാങ്ങൻ, മുസ്തഫ പുനലത്ത്, ജോണി മാഞ്ഞൂരാൻ, ഷാനവാസ് പുനലത്ത്, ഷാജി കൊടുങ്ങല്ലൂർ, ഡോ. സജിത്ത്, സഞ്ജു കരുവന്നൂർ, റസാക്ക് ചാവക്കാട് എന്നിവർ സംസാരിച്ചു. കമ്മിറ്റി ട്രഷറർ രാജേഷ് ഉണ്ണിയാട്ടിൽ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.