സിറിയയിലെ ഭീകരാക്രമണത്തെ സൗദി അപലപിച്ചു

റിയാദ്​: സിറിയയിലെ പൽമിറ നഗരത്തിന്​ സമീപം സംയുകത സുരക്ഷാസേനക്ക്​ നേരെയുണ്ടായ ഭീകരാക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. നിരവധിപേർ കൊല്ലപ്പെട്ട സംഭവത്തിലെ ഇരകളുടെ കുടുംബങ്ങളെ സൗദി വിദേശകാര്യമന്ത്രാലയം അനുശോചനം അറിയിച്ചു. സിറിയയുടെയും അമേരിക്കയുടെയും സംയുക്തമായ സുരക്ഷാസേനക്ക്​ നേരെയാണ്​ ഭീകരാക്രമണമുണ്ടായത്​.

തീവ്രവാദത്തിനെതിരെ സംയുക്തമായി നടത്തിയ ഓപറേഷനിടെയായിരുന്നു ആക്രമണം. നിരവധി ആളുകൾക്ക് ജീവഹാനി സംഭവിക്കുകയും പരിക്കേൽക്കുകയും ചെയ്യാൻ ഈ ആക്രമണം കാരണമായി. ഇരകളുടെ കുടുംബങ്ങളെയും ഇരു രാജ്യങ്ങളിലെയും സർക്കാരുകളെയും സൗദി അറേബ്യ ആത്മാർഥമായ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ ആത്മാർഥമായി ആശംസിക്കുകയും ചെയ്തു.

Tags:    
News Summary - Saudi Arabia condemns terrorist attack in Syria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.