റിയാദ്: അൽഅഖ്സ പള്ളിയിൽ ജൂതപ്പള്ളി (സിനഗോഗ്) സ്ഥാപിക്കണമെന്ന ഇസ്രായേൽ മന്ത്രിയുടെ ആഹ്വാനത്തെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിച്ചു. തീവ്രവാദവും പ്രകോപനപരവുമായ ഈ പ്രസ്താവന തള്ളിക്കളയുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരങ്ങൾക്കെതിരായ തുടർച്ചയായ പ്രകോപനങ്ങളുടെ ഭാഗമാണിത്. അതിനെ ശക്തമായി തള്ളിക്കളയുന്നു. അൽഅഖ്സ പള്ളിയുടെ ചരിത്രപരവും നിയമപരവുമായ പദവിയെ മാനിക്കേണ്ടതിന്റെ ആവശ്യകത വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ഫലസ്തീൻ ജനത സാക്ഷ്യം വഹിച്ച മാനുഷിക ദുരന്തത്തിന് അറുതി വരുത്താനുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോടുള്ള ആഹ്വാനം ആവർത്തിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങൾ, മാനദണ്ഡങ്ങൾ, പ്രമേയങ്ങൾ എന്നിവയുടെ തുടർച്ചയായ ലംഘനങ്ങൾക്ക് ഇസ്രായേലി ഉദ്യോഗസ്ഥരെ ഉത്തരവാദിയാക്കാനുള്ള ശക്തമായ സംവിധാനങ്ങൾ സജീവമാക്കുമെന്നും വിദേശ മന്ത്രാലയം വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.