സൗ​ദി ആ​ല​പ്പു​ഴ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച മെ​റി​റ്റ് അ​വാ​ർ​ഡ് പ​രി​പാ​ടി​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും ഫ​ല​ക​വും സ്വീ​ക​രി​ച്ച കു​ട്ടി​ക​ളും, ര​ക്ഷി​താ​ക്ക​ളും അ​തി​ഥി​ക​ളോ​ടൊ​പ്പം

സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ ‘സ​വ’ മെ​റി​റ്റ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു

ദ​മ്മാം: ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​രാ​യ പ്ര​വാ​സി​ക​ളു​ടെ 10, 12 ക്ലാ​സ്സു​ക​ളി​ൽ വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സൗ​ദി ആ​ല​പ്പു​ഴ വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ (സ​വ) മെ​റി​റ്റ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ത​റ​വാ​ട് റെ​സ്​​റ്റോ​റ​ൻ​റ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ്​ സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ യു.​പി വി​ഭാ​ഗം ഹെ​ഡ്മി​സ്ട്ര​സ് സ​ബീ​ന സാ​ജി​ദ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ധ്യാ​പ​ന​ത്തി​ൽ 35 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ സ​ബീ​ന സാ​ജി​ദി​നെ ച​ട​ങ്ങി​ൽ സ​വ ആ​ദ​രി​ച്ചു. വ​നി​താ​വേ​ദി ഭാ​ര​വാ​ഹി​ക​ളാ​യ ര​ശ്മി ശി​വ​പ്ര​കാ​ശ്, ന​സ്സി നൗ​ഷാ​ദ്, സാ​ജി​ദ നൗ​ഷാ​ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വ​ർ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി. സ്കൂ​ൾ ഭ​ര​ണ​സ​മി​തി​യം​ഗം സു​ഫി​ൽ തോ​മ​സ്, ഹാ​രി​സ് രാ​ജ, അ​നീ​ഷ് ര​വി, ഡോ. ​അ​മി​ത ബ​ഷീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശോ​ക​ൻ ആ​ല സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ജീ​വ​കാ​രു​ണ്യ ശ്രേ​ഷ്ഠാ പു​ര​സ്കാ​രം നേ​ടി​യ ഹാ​രി​സ് രാ​ജ​ക്ക് സു​ഫി​ൽ തോ​മ​സും, 21 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക്​ ശേ​ഷം ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഷി​ജി​ല ജോ​ഷി​ക്ക് അ​നീ​ഷ് ര​വി​യും, ജെ.​ഇ.​ഇ മെ​യി​ൻ, കു​സാ​റ്റ് പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ ഫാ​യി​സ് ന​ഫ്സ​ലി​ന് സ​ബീ​ന സാ​ജി​ദും പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.​സ​ഹ്‍ല നൗ​ഷാ​ദി​െൻറ ഖി​റാ​അ​ത്തോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ സാ​ജി​ദ നൗ​ഷാ​ദ് സ്വാ​ഗ​ത​വും റി​ജു ഇ​സ്മാ​ഈ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. നൂ​റ നി​റാ​സ് അ​വ​താ​ര​ക​യാ​യി​രു​ന്നു.

സി​റാ​ജ് ക​രു​മാ​ടി, ജോ​ഷി ബാ​ഷ, അ​മി​ത ശ്രീ​ലാ​ൽ, അ​ഞ്ജു നി​റാ​സ്, സു​ബി സി​റാ​സ്, സ​ജീ​ർ, ഷെ​റീ​ൻ സ​ജീ​ർ, സൗ​മി ന​വാ​സ്, റി​ൻ​ഷ ഷ​മീ​ർ, നി​റാ​സ് യൂ​സു​ഫ്, നൗ​ഷാ​ദ് ആ​റാ​ട്ടു​പു​ഴ, മാ​ഹീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Saudi Alappuzha Welfare Association presents ‘Sawa’ Merit Awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.