ജിദ്ദ: അമേരിക്കയിലെ സൗദി അംബാസഡർ അമീർ ഖാലിദ് ബിൻ സൽമാനെ സൗദി ഉപപ്രതിരോധമന്ത്രിയായും സൗദി സ്പോർട്സ് ഫെ ഡറേഷൻ മേധാവി റീമ ബിൻത് ബൻദറിനെ അമേരിക്കൻ അംബാസഡറായും നിയമിച്ച് രാജവിജ്ഞാപനമിറങ്ങി. സൽമാൻ രാജാവ് കെയ്റോയിലായതിനാൽ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് രാജവിജ്ഞാപനമിറക്കിയത്. തെക്കൻ അതിർത്തിയിൽ സേവനം നൽകുന്ന സൈനികർക്ക് ഒരു മാസത്തെ ശമ്പളം ബോണസായി നൽകാനും വിജ്ഞാപനമുണ്ട്.
മുൻസൗദി അംബാസഡറായിരുന്ന അമീർ ബൻദർ ബിൻ സുൽത്താെൻറ മകളാണ് റീമ ബൻദർ. അമേരിക്കയിൽ നിന്ന് മ്യൂസിയോളജിയിൽ ബിരുദം നേടിയ റീമ സൗദിയിൽ ആദ്യമായി സ്പോർട്സ് ഫെഡറേഷൻ മേധാവിയായ വനിത കൂടിയാണ്. വനിതാ ശാക്തീകരണത്തിലും സ്പോർട്സ് മേഖലയിലും സൗദിക്ക് പുതിയ മുഖം നൽകിയ വ്യക്തിത്വമാണ്. സൗദിയുടെ ആദ്യ വനിതാ അംബാസഡർ എന്ന പദവിയും അവർക്ക് ലഭിച്ചിരിക്കയാണ്.
അമീർ ഖാലിദ് ബിൻ സൽമാൻ അമീർ മുഹമ്മദ് ബിൻ സൽമാെൻറ സഹോദരനാണ്. നേരത്തെ റോയൽ സൗദി എയർഫോഴ്സിൽ രണ്ടാം ഉപസേനാധിപതിയായിരുന്നു. അതിനു ശേഷമാണ് അമേരിക്കൻ അംബാസഡറായി നിയമിതനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.