110 ബില്യന്‍ ഡോളറി​െൻറ ആയുധ കരാര്‍ ഒപ്പുവെച്ചു

റിയാദ്: അമേരിക്കന്‍ പ്രസിഡൻറി​​​​െൻറ സൗദി സന്ദർശനത്തി​​​​െൻറ ഭാഗമായി  സൗദിയുമായി 110 ബില്യന്‍ ഡോളറിന്‍െറ ആയുധ കരാര്‍ ഒപ്പുവെച്ചു. 
സൗദി രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ് സൗദിക്ക് വേണ്ടി കരാറില്‍ ഒപ്പുവെച്ചത്. 
ആയുധ കരാര്‍ ഒപ്പുവെച്ച വാര്‍ത്ത വൈറ്റ് ഹൗസ്​ വൃത്തങ്ങളും ശരിവെച്ചിട്ടുണ്ട്.

യുദ്ധോപകരണങ്ങള്‍ക്ക്  പുറമെ യുദ്ധ വിമാനങ്ങള്‍, കവചിത വാഹനങ്ങള്‍, യുദ്ധക്കപ്പലുകള്‍, മിസൈലുകള്‍ എന്നിവ കരാറി​​​​െൻറ ഭാഗമായി സൗദി അമേരിക്കയില്‍ നിന്ന് സ്വന്തമാക്കും. ബളാക്​  ഹോക്ക് വിമാനങ്ങള്‍ സൗദിയില്‍ നിര്‍മിക്കാനും ഇരു രാഷ്​ട്രങ്ങളും ധാരണയായിട്ടുണ്ട്. മിലിട്ടറി ഇന്‍ഡസ്ട്രി മേഖലയിലെ നാല് കരാറുകളും ഇതി​​​​െൻറ ഭാഗമാണ്. 

സൈനിക മേഖലയിലെ വികസനം, സാങ്കേതികവിദ്യ എന്നിവക്കും സൗദിയും അമേരിക്കയും ധാരണയായിലിട്ടുണ്ട്. സൗദിയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന കരാറുകള്‍ എന്നാണ് അന്താരാഷ്​ട്ര മാധ്യമങ്ങള്‍ സൈനിക കരാറുകളെ വിശേഷിപ്പിച്ചത്.

Tags:    
News Summary - sau1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.