സത്താർ
കായംകുളം
റിയാദ്: കായംകുളം പ്രവാസി അസോസിയേഷൻ മുൻ ചെയർമാൻ സത്താർ കായംകുളത്തിന്റെ രണ്ടാം ചരമവാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടക്കും. കേരള സംസ്ഥാന മുൻ വിവരാവകാശ കമീഷണർ ഡോ. എ. അബ്ദുൽ ഹക്കിം ഉത്ഘാടനം ചെയ്യും.
ഇതോടനുബന്ധിച്ച് സത്താർ കായംകുളത്തിന്റെ സ്മരണക്കായി കൃപ ഏർപ്പെടുത്തിയ സ്കോളർഷിപ്പ് പദ്ധതി വ്യവസായി ടി.എം. അഹമ്മദ് കോയ ഉദ്ഘാടനം ചെയ്യുമെന്നും സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.