????? ??????? ???????? ?????????????? ??????? ?????????? ???????????? ????????????

സൽമാൻ രാജാവ്​ തുനീഷ്യൻ പ്രധാനമ​ന്ത്രിയുമായി കൂടിക്കാഴ്​ച നടത്തി

ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവ്​ തുനീഷ്യൻ പ്രധാനമ​ന്ത്രി യൂസുഫ്​ ഷാഹിദുമായി കൂടിക്കാഴ്​ച നടത്തി. തുനീഷ് യയിലെ താമസ സ്​ഥലത്താണ് പ്രധാനമ​ന്ത്രിയെ സൽമാൻ രാജാവ്​ സ്വീകരിച്ചത്​. ഇരുരാജ്യങ്ങൾക്കിടയിൽ സഹകരണം കൂടുതൽ ശക്​തിപ്പെടുത്തുന്ന കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്​തു. ആഭ്യന്തര വകുപ്പ്​ മന്ത്രി അമീർ അബ്​ദുൽ അസീസ്​ ബിൻ സഉൗദ്​ ബിൻ നാഇഫ്​, വിദേശകാര്യ മന്ത്രി ഡോ. ഇബ്രാഹിം അൽഅസാഫ്​, വാണിജ്യ മന്ത്രി ഡോ. മാജിദ്​ അൽഖുസൈബി, മ​ന്ത്രി ഡോ. മുസാഇദ്​ ബിൻ മുഹമ്മദ്​ അൽഅയ്​ബാൻ, മന്ത്രി മുഹമ്മദ്​ ബിൻ അബ്​ദുല്ല അൽജദ്​ആൻ എന്നിവരും തുനീഷ്യൻ വിദേശ കാര്യ മന്ത്രി ഖമീസ്​ അൽജുഹൈനാവി, വികസന, നിക്ഷേപ മന്ത്രി സയ്യാദ്​ അദാരി തുടങ്ങിയവരും സന്നിഹതരായിരുന്നു.

Tags:    
News Summary - SALAMAN KING-THUNISIAN PRIME MINISTER-SAUDI-SAUDI NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.