ബഷീർ കുട്ടമ്പൂർ (പ്രസി), റഹീം വയനാട് (ജന. സെക്ര), നസീം
മണ്ണാർക്കാട് (ട്രഷ), സലീം കൂടത്തായി (ജീവകാരുണ്യ കൺ)
റിയാദ്: പ്രമുഖ ഡ്രൈവേഴ്സ് കൂട്ടായ്മയായ ‘സേഫ് വേ സാന്ത്വനം’ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സ്വാദ് ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ ബഷീർ കുട്ടമ്പൂർ അധ്യക്ഷത വഹിച്ചു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദെൻറ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിയാണ് യോഗം ആരംഭിച്ചത്. ഭാരവാഹികളായി ബഷീർ കുട്ടമ്പൂർ (പ്രസി), റഹീം വയനാട് (ജന. സെക്ര), നസീം മണ്ണാർക്കാട് (ട്രഷ), സലീം കൂടത്തായി (ജീവകാരുണ്യ കൺ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
ഹനീഫ കാസർകോട്, അഷ്റഫ് ബാലുശ്ശേരി, മുസ്തഫ ചെർപ്പുളശ്ശേരി എന്നിവരാണ് രക്ഷാധികാരികൾ. ഇല്യാസ് കാസർകോട്, ഷൈജു നമ്പലശേരിൽ കായംകുളം (വൈ. പ്രസി), ഷംസുദ്ദീൻ കായംകുളം, അഷ്റഫ് കുക്കു (ജോ. സെക്ര), കബീർ മജീദ് (ജോ. ട്രഷ), റഊഫ് ആലപ്പടിയൻ, ദിൽഷാദ് മോങ്ങം (മീഡിയ), ജൈസൽ നന്മണ്ട, ഷാഫി കൊല്ലം, വാഹിദ് അരീക്കോട് (ലോൺ കമ്മിറ്റി) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
ആബിദ് മുസാഹ്മിയ, രാഹുൽ മുരളി, അബ്ദുൽ ഖാദർ, റഷീദ് നടുവണ്ണൂർ എന്നിവരെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു. അംഗങ്ങൾക്ക് ഗുണംചെയ്യുന്ന രീതിയിലുള്ള കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ സൗദിയിലും നാട്ടിലുമായി ആവിഷ്കരിച്ച് സംഘടന പ്രവർത്തനം വിപുലപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.