സഫാ മക്ക പോളിക്ലിനിക്കിൽ സൗദി ദേശീയ ദിനാഘോഷം
റിയാദ്: സൗദി അറേബ്യയുടെ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് സഫാ മക്ക പോളിക്ലിനിക്കിൽ വിവിധ പരിപാടികളോടെ ആഘോഷസംഗമം സംഘടിപ്പിച്ചു. ഉച്ചക്ക് 12 മണിയോടെ ആരംഭിച്ച ചടങ്ങ് അഡ്മിനിസ്ട്രേഷൻ മാനേജർ ഫഹദ് അൽ ഉനൈസി ഉദ്ഘാടനം ചെയ്തു.
വിർച്വൽ സംവിധാനത്തിലൂടെ ചടങ്ങിൽ സംസാരിച്ച ചെയർമാൻ ഡോ. മുഹമ്മദ് അൽ റബീഅ്, രാജ്യത്തിെൻറ സമ്പന്നമായ പാരമ്പര്യത്തെയും പുരോഗതിയെയും അനുസ്മരിച്ചു. സൗദി അറേബ്യയുടെ സമഗ്രമായ വളർച്ചയും മഹത്തായ സാംസ്കാരിക പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്ന അഭിമാനകരമായ നിമിഷമാണിത്. രാജ്യത്തിെൻറ വികസന കുതിപ്പിൽ നിഷ്കർഷയോടെ പങ്കാളികളാകാൻ സാധിക്കുന്നതിൽ സഫാ മക്ക കുടുംബത്തിന് വലിയ അഭിമാനമുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്ന് ആശംസകൾ അറിയിച്ച ജനറൽ മാനേജർ ഡോ. നായിഫ് അൽ റബീഅ്, സൗദി പാരമ്പര്യത്തിെൻറ ഐക്യത്തെയും ആതിഥ്യമര്യാദയെയും കുറിച്ച് ഊന്നിപ്പറഞ്ഞു.
സൗദിയുടെ പരമ്പരാഗത നൃത്തരൂപങ്ങളും വൈവിധ്യമാർന്ന സംഗീത പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ചടങ്ങിൽ സംബന്ധിച്ച എല്ലാവരും ചേർന്ന് ദേശീയദിന കേക്ക് മുറിച്ചു. ബഷീർ ഫൈസി സൗദി ദേശീയദിനത്തിെൻറ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. ഹയ അബ്ദുൽ അസീസ് അൽബിഷയർ സ്വാഗതവും അബ്ദുല്ല ഹമൂദ് അൽ സുദൈവി നന്ദിയും പറഞ്ഞു. ഡോ. ബാലകൃഷ്ണൻ, ഡോ. സെബാസ്റ്റ്യൻ, ഡോ. തോമസ്, ഡോ. തമ്പാൻ, ഡോ. അനിൽ, ഡോ. ജോയ്, അബ്ദുല്ല ഹമൂദ് അൽ സുവൈത്തി, അലി മസൂദ് അൽ അജ്മി, അലി മുഹമ്മദ് ബെന്ധമ, അമനി അലി ഹസൻ ഹസാസി, ഫൈസൽ മുവൈദ് അൽ മൊഖ്‌ലാഫി, ഫാത്തിമ അബ്ദുല്ല മുഹമ്മദ് ഹാരിസ്, ഫാത്തിമ ഫവാസ് അൽഅൻസി, ഫാത്തിമ യഹ്‌യ, ഹാമിദ് സാദ്, ഹിബ അൽ സയ്യിദ് മഹ്മൂദ്, ഖാലിദ് ഫായെസ് അൽഅനസി, ലൈല അവദ് ലഓതൈബി, മംദൂഹ് മർസൂഖ് അൽബഖാമി, മനാൽ അഹമ്മദ് ദിയാദ് അൽ ശരീഫ് അൽ ഒസ്നി, മത്തർ യഹ്‌യ അൽ ജാബിർ അൽ ഹർസി, മൊഹ്റ യൂസഫ് അൽദുവൈഹി, നൂറ അബ്ദുറഹ്മാൻ ദാവൂദ് അൽഹുസൈനാൻ, ഖമർ നസീർ അൽആമിരി, റുഖയ്യ മുഹമ്മദ് ഇബ്രാഹിം, സലാമ മുഹമ്മദ് ജസാനി, സ്വാലിഹ സഫീർ അൽബിഷി, ഷഹദ് അബ്ദുൽ അസീസ്, തഹാനി ഫഹദ് ദാവൂദ് അൽ ഹുസൈനാൻ, വായെൽ അഹമ്മദ് അഖീൽ, വലീദ് റാഷിദ് അൽജയ്സാനി, സുബൈദ ഹമദ് എന്നിവരുൾപ്പെടെ ആശുപത്രിയിലെ പ്രമുഖ ഡോക്ടർമാരും ജീവനക്കാരും പരിപാടികളിൽ സജീവമായി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.