‘സാ​ബി​ക് ടെ​ക്നി​ക്ക​ൽ മീ​റ്റി​ങ്​ 2025’ പ​രി​പാ​ടി​യി​ൽ​നി​ന്ന്​

‘സാ​ബി​ക് ടെ​ക്നി​ക്ക​ൽ മീ​റ്റി​ങ്​ 2025’ സ​മാ​പി​ച്ചു

ജു​ബൈ​ൽ: ജു​ബൈ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യി​ൽ ന​ട​ന്ന ‘സാ​ബി​ക് ടെ​ക്നി​ക്ക​ൽ മീ​റ്റി​ങ്​ 2025’ സ​മാ​പി​ച്ചു. ‘സു​സ്ഥി​ര ഭാ​വി​ക്കാ​യു​ള്ള നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ’ എ​ന്ന പ്ര​മേ​യം ആ​സ്പ​ദ​മാ​ക്കി സാ​ബി​ക്കി​​ന്റെ ജു​ബൈ​ൽ ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ആ​ഗോ​ള പെ​ട്രോ കെ​മി​ക്ക​ൽ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ ക​മ്പ​നി​ക​ൾ പ​ങ്കെ​ടു​ത്തു.

ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ 480ല​ധി​കം ചെ​റു​കി​ട, വ​ൻ​കി​ട ക​മ്പ​നി​ക​ളും 50ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 35,000ല​ധി​കം സ​ന്ദ​ർ​ശ​ക​രും എ​ത്തി​ച്ചേ​ർ​ന്നു. വി​വി​ധ ക​മ്പ​നി​ക​ൾ ത​ങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക രം​ഗ​ത്തെ വി​ക​സ​ന മാ​തൃ​ക​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു.

സു​സ്ഥി​ര സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ വി​ക​സ​ന​ത്തി​നും പെ​ട്രോ കെ​മി​ക്ക​ൽ വ്യ​വ​സാ​യ​ത്തി​ലെ പു​തി​യ ആ​ശ​യ​ങ്ങ​ളു​ടെ കൈ​മാ​റ്റ​ത്തി​നും ഒ​രു പ്ര​ധാ​ന വേ​ദി​യാ​യി മാ​റി ഈ ​സ​മ്മേ​ള​നം.

Tags:    
News Summary - sabik technical meeting 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.