ജിദ്ദ: രിസാല സ്റ്റഡി സർക്കിൾ 11ാമത് ജിദ്ദ സിറ്റി സാഹിത്യോത്സവിൽ ഷറഫിയ സെക്ടർ ഒന്നും മ ഹ്ജർ സെക്ടർ രണ്ടും ജാമിഅ സെക്ടർ മൂന്നും സ്ഥാനങ്ങൾ നേടി. നോർത്ത് സെൻട്രലിൽ ബവാദി സെക്ട ർ ഒന്നും ഹിറ രണ്ടും അനാക്കിഷ് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. 10 കേന്ദ്രങ്ങളിലെ സെക്ടർ സാഹിത്യോത്സവ് പ്രതിഭകളാണ് 12 വേദികളിലായി നടന്ന മത്സരങ്ങളിൽ മാറ്റുരച്ചത്. മലയാളം, ഇംഗ്ലീഷ്, അറബി പ്രസംഗങ്ങൾ, മാപ്പിളപ്പാട്ട്, കവിതാ പാരായണം, രചനാ മത്സരങ്ങൾ, സോഷ്യൽ ട്വീറ്റ്, ഹൈക്കു, കൊളാഷ്, സ്പോട് മാഗസിൻ തുടങ്ങിയ 106 ഇനങ്ങളിലായി കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ എന്നീ ആറ് വിഭാഗങ്ങളിൽ 400ലധികം മത്സരാർഥികളാണ് പങ്കെടുത്തത്.
സിറ്റി സെൻട്രലിൽ കലാപ്രതിഭയായി തൗസീഫ് അബ്ദുല്ലയെയും (മഹ്ജർ സെക്ടർ) സർഗപ്രതിഭയായി ഷൈസ്ഥാ അഷ്റഫിനെയും (സുലൈമാനിയ സെക്ടർ) തെരഞ്ഞെടുത്തു. നോർത്ത് സെൻട്രലിൽ യഥാക്രമം മുഹമ്മദ് ഫായിസ് (ബവാദി സെക്ടർ), തബഷീറ ശിഹാബ് (സഫ സെക്ടർ) പ്രതിഭകളായി. സാംസ്കാരിക സമ്മേളനം എസ്.വൈ.എസ് കേരള സ്റ്റേറ്റ് സെക്രട്ടറി എൻ.എം. സ്വാദിഖ് സഖാഫി പെരിന്താറ്റിരി ഉദ്ഘാടനം ചെയ്തു. താജുദ്ദീൻ നിസാമി അധ്യക്ഷത വഹിച്ചു. റഫീഖ് കൂട്ടായി കീ നോട്ട് അവതരിപ്പിച്ചു. യഹ്യ ഉസ്മാൻ അൽബക്റി, വി.പി. മുഹമ്മദലി, അബൂബക്കർ അരിമ്പ്ര, വി.കെ. റഊഫ്, കെ.ടി.എ. മുനീർ, കബീർ കൊണ്ടോട്ടി, റഊഫ് പൂനൂർ, ഗഫൂർ വാഴക്കാട് എന്നിവർ സംസാരിച്ചു.
അശ്കർ ബവാദി സ്വാഗതവും ഉമൈർ വയനാട് നന്ദിയും പറഞ്ഞു. സമാപന സംഗമത്തിൽ സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി, ജഅഫർ തുറാബ് തങ്ങൾ പാണക്കാട്, അബ്ദുനാസർ അൻവരി, ബാവ ഹാജി കൂമണ്ണ, അബ്ദുൽ ഹമീദ് മുസ്ലിയാർ, മുഹ്സിൻ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.
വിജയികൾക്കുള്ള ട്രോഫികൾ അഷ്റഫ് കൊടിയത്തൂർ, ഖലീലുറഹ്മാൻ കൊളപ്പുറം എന്നിവർ സമ്മാനിച്ചു. വിജയികൾ ഫെബ്രുവരി ഏഴിന് ജിദ്ദയിൽ നടക്കുന്ന സൗദി വെസ്റ്റ് നാഷനൽ സാഹിത്യോത്സവിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.