ആർ.എസ്.സി നിർമിത ബുദ്ധി പ്രചോദന പഠന ക്യാമ്പ് 'ഇഗ്നിറ്റിങ് സ്പാർക്' ൽ നിന്ന്
ജുബൈൽ: നിർമിത ബുദ്ധിയുടെ കടന്നുവരവിൽ മുരടിച്ചുപോവുന്ന ഇളം തലമുറയുടെ ബുദ്ധിയെ ഉപയോഗപ്പെടുത്തേണ്ട മേഖലകൾ അടയാളപ്പെടുത്തി പഠന ക്യാമ്പ് സംഘടിപ്പിച്ചു. 'ഇഗ്നിറ്റിങ് സ്പാർക്' എന്ന പേരിൽ രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ജുബൈൽ സോൺ നേതൃത്വത്തിലായിരുന്നു വേദി.
മുൻ ആർ.എസ്.സി ഗ്ലോബൽ സ്റ്റുഡന്റസ് സെക്രട്ടറി നൗഫൽ ചിറയിൽ ഉദ്ഘാടനം ചെയ്തു. കരിയർ ട്രെയ്നർ മുഹമ്മദ് അഫ്സൽ സഫ്വാൻ പ്രധാന ക്ലാസിന് നേതൃത്വം നൽകി. ഐ.സി.എഫ് ജുബൈൽ റീജനൽ സെക്രട്ടറി ജാഫർ കൊടിഞ്ഞി, മുൻ സെക്രട്ടറി ജലീൽ കളരാന്തിരി എന്നിവർ ആശംസകൾ നേർന്നു. നാല് മുതൽ പത്തുവരെ ക്ലാസിലെ വിദ്യാർഥികൾ പങ്കെടുത്തു. സൽമാൻ നിലമ്പൂർ, റംജു റഹ്മാൻ, ജവാദ് പൂനൂർ, താജുദ്ദീൻ സഖാഫി തുടങ്ങിയവർ നേതൃത്വം നൽകി. ഫഹീം ചാവക്കാട് ആമുഖവും സ്വാലിഹ് മേലാറ്റൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.