കേളി കലാസാംസ്കാരിക വേദി സംഘടിപ്പിച്ച ചെസ്-കാരംസ് ടൂർണമെൻറ് കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി മുൻ അംഗവും റൗദ ഏരിയ സെക്രട്ടറിയുമായിരുന്ന അബ്ദുൽ അസീസിെൻറയും, ഏരിയ മുൻ ട്രഷററായിരുന്ന ജോയ് എബ്രഹാമിെൻറയും സ്മരണാർഥം റൗദ ഏരിയ സ്പോർട്സ് വിഭാഗത്തിെൻറ നേതൃത്വത്തിൽ ചെസ്-കാരംസ് ടൂർണമെൻറ് സംഘടിപ്പിച്ചു.
റൗദ, നഹ്ദ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി മത്സരാർത്ഥികളെ പങ്കെടുപ്പിച്ച് നഹ്ദയിലെ അൽദീവാനിയ ഇസ്തിറാഹയിൽ വെച്ചാണ് ടൂർണമെൻറ് നടത്തിയത്. ഉദ്ഘാടന ചടങ്ങിൽ ഏരിയ പ്രസിഡൻറ് പി.പി. സലിം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കമ്മിറ്റി അംഗം ജോസഫ് ഷാജി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു.
ആക്ടിങ് സെക്രട്ടറി രജീഷ് പിണറായി, ആക്ടിങ് പ്രസിഡൻറ് രാമകൃഷ്ണൻ ധനുവച്ചപുരം എന്നിവരും കേന്ദ്ര-ഏരിയ ഭാരവാഹികളും ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു. വാശിയേറിയ ചെസ് മത്സരത്തിൽ മുഹമ്മദ് അബ്ദുൽ ഹഖ് ഒന്നാം സ്ഥാനവും ഷബി അബ്ദുൽ സലാം രണ്ടാം സ്ഥാനവും നേടി. കാരംസ് ടൂർണമെൻറിൽ ഷംസീർ-ലത്തീഫ് സഖ്യം ജേതാക്കളായപ്പോൾ, നൗഷിഫ്-നാസർ സഖ്യം നയിച്ച ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. മത്സരങ്ങളിലെ വിജയികൾക്ക് ഫലകങ്ങളും ക്യാഷ് പ്രൈസുകളും വിതരണം ചെയ്തു. ഷമീം മേലതിൽ, ലത്തീഫ്, ജോമോൻ സ്റ്റീഫൻ, ഇസ്മാഈൽ, ജോസഫ് മത്തായി, ഷാനു ഭാസ്കർ തുടങ്ങിയവർ പരിപാടിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മത്സരങ്ങൾക്ക് ശേഷം പങ്കെടുത്തവർക്കായി വൈവിധ്യമാർന്ന നാടൻ ഭക്ഷണവും ഒരുക്കിയിരുന്നു. ഇതിന് തുടർച്ചയായി ഏരിയ അംഗങ്ങൾക്കായി നീന്തൽ പരിശീലനവും സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി കെ.കെ. ഷാജി സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ ഷാനു ഭാസ്കർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.