സൗദി പാരമ്പര്യ വേഷമണിഞ്ഞും വാളേന്തിയും നൃത്തംവെക്കുന്ന​ ​റൊണാൾഡോ, അറബി വേഷമണിഞ്ഞും ദേശീയദിനാശംസകൾ രേഖപ്പെടുത്തിയ ഷാൾ ധരിച്ചും നെയ്മർ

പാരമ്പര്യ വേഷമണിഞ്ഞും വാളേന്തിയും നൃത്തംവെച്ചും​ ​റൊണാൾഡോയും നെയ്​മറും

ജിദ്ദ: അറേബ്യൻ പാരമ്പര്യ വേഷമണിഞ്ഞും വാളേന്തിയും ലോക ഫുട്​ബാൾ താരങ്ങൾ സൗദി ദേശീയദിനാഘോഷത്തിൽ പങ്കുചേർന്നു. പി.എസ്​.ജിയിൽനിന്ന്​ വിടപറഞ്ഞ്​ സൗദി ക്ലബുകളായ അൽനസ്​റിലും അൽഹിലാലിലും ചേർന്ന ക്രിസ്​റ്റ്യാനോ റൊണാൾഡോയും നെയ്​മറുമാണ്​ സൗദി പൗരന്മാർക്കൊപ്പം ആഘോഷത്തിൽ പങ്കുകൊണ്ടത്​.

അൽനസ്​ർ ക്ലബ് ‘എക്സ്’ അക്കൗണ്ടിൽ പോസ്​റ്റ്​ ചെയ്ത വീഡിയോയിലാണ്​ നാടോടി ഇൗണത്തിന്​ അനുസൃതമായി റോണോൾഡോ ബിഷ്​ത്​, ഷമാഗ്​ എന്നീ പാരമ്പര്യ വേഷമണിഞ്ഞും വാളേന്തിയും നൃത്തച്ചുവട്​ വെക്കുന്ന രംഗമുള്ളത്​. രാജ്യത്തി​െൻറ ദേശീയദിനം ആഘോഷിക്കുന്ന അൽനസ്​റി​െൻറ വീഡിയോയിൽ പരമ്പരാഗത വസ്​ത്രമണിഞ്ഞ്​ സെനഗൽ താരം സാഡിയോമാനെ, മാർസെലോ ബ്രോസോവിച്ച് ഉൾപ്പെടെയുള്ള മറ്റ്​ കളിക്കാരും നൃത്തം ചെയ്യുന്നുണ്ട്​.

‘മക്കൾക്കും ലോകത്തിനും ഒരു ജന്മനാട്, ഇവിടെ ഞങ്ങൾ സ്വപ്നം കാണുന്നു, നേടുന്നു. സൗദി ദേശീയ ദിനം 93’ എന്ന കുറിപ്പും വീഡിയോടൊപ്പം ചേർത്തിട്ടുണ്ട്​. അതുപോലെ നെയ്​മറും അറബി തനത്​ വേഷം ധരിച്ചും അർദ നൃത്ത ചുവടുവെച്ചും ആഘോഷത്തിൽ പങ്കുചേരുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്​.

കഴിഞ്ഞ ഫെബ്രുവരിയിൽ സൗദി സ്ഥാപക ദിനാഘോഷങ്ങളിൽ പ​െങ്കടുത്ത്​ അറബി വസ്ത്രം ധരിച്ച് ക്രിസ്​റ്റ്യാനോ നാടോടി നൃത്തം അവതരിപ്പിച്ചിരുന്നു. ദേശീയദിനത്തിൽ ബിഷ്​തും ഷമാഗും കൂടി ധരിച്ചാണ്​ പ്രത്യക്ഷപ്പെട്ടത്​. അതേസമയം, 93-ാം ദേശീയ ദിനത്തോടനുബന്ധിച്ച്​ സൗദി സ്പോർട്സ് ക്ലബ്ബുകൾ വിപുലമായ പരിപാടികളാണ്​ സംഘടിപ്പിച്ചുവരുന്നത്​.

സൗദി പൈതൃകം പുനരുജ്ജീവിപ്പിക്കാനും ആഘോഷങ്ങൾ നടത്താനും വിദേശ താരങ്ങളെ രാജ്യത്തി​െൻറ ചരിത്രത്തിലേക്ക് പരിചയപ്പെടുത്താനും നിരവധി പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്​. 93-ാമത് ദേശീയ ദിനം ആഘോഷിക്കുന്നതിനുള്ള ഒരുക്കം അൽനസ്​ർ ക്ലബ്ബ്​ നേരത്തെ ആരംഭിച്ചിരുന്നു.

Tags:    
News Summary - Ronaldo and Neymar in traditional costumes and dancing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.