ജിദ്ദ: മ്യാൻമറിലെ റോഹിങ്ക്യൻ ജനത അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ നിർണായക നടപടികളെടുക്കണമെന്ന് ഇസ്ലാമിക് രാജ്യങ്ങളുടെ സഹകരണ കൗൺസിൽ (ഒ. െഎ.സി) ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. യൂറോപ്യൻ യൂനിയൻ വിദേശ^സുരക്ഷ പോളിസി ഹൈകമീഷണർ ഫെഡ്റികാ മുജേറിനി, യൂനൈറ്റഡ് നാഷൻ മനുഷ്യാവകാശ കമീഷൻ ഹൈകമീഷണർ അമീർ സൈദ് റഅ്ദ് അൽ ഹുസൈൻ, അഭയാർഥികളുടെ കാര്യങ്ങൾക്കായി യു.എൻ ചുമതലപ്പെടുത്തിയ കമീഷണർ ഫിലിപ്പോ ഗ്രാൻറി എന്നിവർക്ക് അയച്ച കത്തുകളിലാണ് ഒ.െഎ.സി ആവശ്യമുന്നയിച്ചത്. യൂറോപ്യൻ യൂനിയനും, യുനൈറ്റഡ് നാഷൻസ് ഏജൻസികളും മ്യാൻമറിലെ റോഹിങ്ക്യൻ ജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ലഘൂകരിക്കാൻ എത്രയും വേഗം ശ്രമിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
റോഹിങ്ക്യക്കാരുടെ പ്രശ്നങ്ങൾ അന്താരാഷ്ട്ര സമൂഹമധ്യത്തിൽ ഒ.െഎ.സി തുറന്നുകാട്ടിയിട്ടുണ്ട്. വിഷയത്തിൽ റാഖീൻ സ്റ്റേറ്റ് കമ്മിറ്റി ശിപാർശകർ നടപ്പിലാക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പെെട്ടന്ന് ലക്ഷ്യങ്ങൾ നേടാൻ കഴിയാത്തതായിരുന്നു അവ. അതിനാൽ എത്രയും പെെട്ടന്ന് അവിടുത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ഇടപെടണം. മാനുഷികമായ സഹായങ്ങൾ നൽകാൻ ഒ.െഎ.സി ഒരുക്കമാണ്.
റോഹിങ്ക്യൻ ജനതയോട് കാണിക്കുന്ന മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളും പീഡനങ്ങളും മ്യാൻമർ ഗവൺമെൻറ് അവസാനിപ്പിക്കണം. പ്രശ്നത്തിന് സ്ഥായിയായ പരിഹാരമുണ്ടാകണം. വീടുകൾ തകർക്കുകയും നിരപരാധികളെ കൊല്ലുകയും ചെയ്യുന്നത് തുടർന്നപ്പോൾ 2014 മുതൽ തന്നെ ഒ.െഎ.സി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റോഹിങ്ക്യൻ ജനതക്ക് നേരെയുള്ള പീഡനങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങണമെന്നും ഒ.െഎ.സി സെക്രട്ടറി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.