റോഹിങ്ക്യക്കാർക്ക്​  സൽമാൻ രാജാവ്​   15 ദശലക്ഷം ഡോളർ സഹായം അനുവദിച്ചു 

ജിദ്ദ: മ്യാൻമറിൽ നിന്ന്​ പലായനം ചെയ്​ത ​റോഹിങ്ക്യക്കാർക്ക്​ സൗദി ഭരണാധികാരി സൽമാൻ രാജാവി​​െൻറ വക 15 ദശലക്ഷം ഡോളർ സഹായം. റോയൽകോർട്ട്​ ഉപദേഷ്​ടാവും കിങ്​ സൽമാൻ റീലീഫ്​ സ​െൻറർ ജനറൽ സൂപർവൈസറുമായ ഡോ. അബ്​ദുല്ല ബിൻ അബ്​ദുൽ അസീസ്​ അൽറബീഅ്​ ആണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. വാഷിങ്​ടണിലെ അമേരിക്കൻ പ്രതിനിധിസഭാ ആസ്​ഥാനത്ത്​ അറബ്​ അമേരിക്കൻ റിലേഷൻ ദേശീയ സമിതി അംഗങ്ങളുമായും യു.എസ്​, ജി.സി.സി രാജ്യങ്ങളുടെ കോ^ഒാപറേഷൻ കമ്മിറ്റിയുമായും കൂടിക്കാഴ്​ച നടത്തിയ ശേഷം സൗദി പ്രസ്​ ഏജൻസിക്ക്​ നൽകിയ പ്രസ്​താവനയിലാണ്​ 15 ദശലക്ഷം ​അമേരിക്കൻ ഡോളർ റോഹിങ്ക്യക്കാർക്ക്​  വകയിരുത്താൻ സൽമാൻ രാജാവ്​ കൽപന പുറപ്പെടുവിച്ച കാര്യം ഡോ. അൽറബീഹ്​ അറിയിച്ചത്​​.

 ഗവൺമ​െൻറി​​െൻറ കടുത്ത നടപടികളെ തുടർന്ന്​ ദുരിതമനുഭവിക്കുന്ന റോഹിങ്ക്യൻ ജനതക്ക്​ ആശ്വാസമേകാൻ മുമ്പ്​ നൽകിയ  സഹായ ഹസ്​തത്തി​​െൻറ തുടർച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു. സഹായം സംബന്ധിച്ച നിർദേശം വന്നതുമുതൽ റിലീഫ്​ കേന്ദ്രത്തിൽ നിന്ന്​ ബംഗ്​ളാദേശിലേക്ക്​ പോകാനും അവിടെയെത്തിയ റോഹിങ്ക്യക്കാരുടെ അവസ്​ഥകളും അടിയന്തിര ആവശ്യങ്ങളും മനസ്സിലാക്കി സഹായങ്ങൾ നൽകാനും സംഘങ്ങ​ളെ ഒരുക്കിയതായും അദ്ദേഹം പറഞ്ഞു. 
സൽമാൻ രാജാവി​​െൻറ നിർദേ​ശത്തെ തുടർന്ന്​  റിലീഫ്​ കേന്ദ്രത്തിനു കീഴിൽ പല സഹായ പദ്ധതികളും ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്​.   വിവിധ തരത്തിലുള്ള സഹായങ്ങൾ ഇതിലുണ്ട്​. മ്യാൻമറിലെ റാഖീൻ സ്​റ്റേറ്റിൽ കഴിഞ്ഞ റമദാനിൽ 19,40400 ഭക്ഷണ കിറ്റുകൾ വിതരണം ചെയ്​തിട്ടുണ്ട്​. ഇത്​ 11,6424 പേർ ഉപയോ​ഗപ്പെടുത്തിയിട്ടുണ്ട്​. ദുരിതബാധിതരായ കുടുംബങ്ങൾക്കാവശ്യമായ സാധനങ്ങൾ കിറ്റിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

റാഖീൻ സ്​റ്റേറ്റിൽ നിന്ന്​ ഒഴിപ്പിച്ചവരെ മാറൂഖ്​, യൂ, മീൻബിയ, ക്യുകതാവ്​, ബുക്​താവ്​ എന്നിവിടങ്ങളിൽ പുനരധിവസിപ്പിക്കാനുള്ള ഒന്നാംഘട്ട പദ്ധതി  വേൾഡ്​ ഒാർഗനൈസേഷൻ ഒാഫ്​ മൈഗ്രെഷനുമായി സഹകരിച്ച്​ നടപ്പിലാക്കിയിട്ടുണ്ട്​. മലേഷ്യയിലേക്ക്​ പലായനം ചെയ്​ത  റോഹിങ്ക്യൻ മുസ്​ലിംകളെ ​സഹായിക്കാൻ ക്വോലാലംമ്പൂരിലെ സൗദി എംബസിയുമായി സഹകരിച്ച്​  പദ്ധതികൾ ആവിഷ്​കരിച്ചുവരികയാണ്​. റോഹിങ്ക്യക്കാരോട്​ ചെയ്​തുകൊണ്ടിരിക്കുന്ന പീഡനങ്ങളും മർദനങ്ങളും നിർത്താനും പലായനം ചെയ്​തവരെ തിരിച്ചുകൊണ്ടുവരാനും മ്യാൻമർ ഗവൺമ​െൻറിനോട്​ സമ്മർദം ചെലുത്തണമെന്ന്​ യു.എന്നിനോടും ലോകരാജ്യങ്ങളോടും ഡോ. റബീഹ് ആവശ്യപ്പെട്ടു. അന്താരാഷ്​ട്ര സംഘടനകൾ മാനുഷികവും അന്തർദേശീയവുമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Rohingya refugees-king salman-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.