സൗദി ഗതാഗത മന്ത്രി എൻജി. സ്വാലിഹ്​ ബിൻ നാസിർ അൽജാസിർ റിയാദ്​-ത്വാഇഫ്​ റോഡിലെ അറ്റകുറ്റപ്പണികൾ പരിശോധിക്കുന്നു

റോഡ്​ അറ്റകുറ്റപ്പണി പരിശോധിച്ചു

ത്വാഇഫ്​: റിയാദിനും ത്വാഇഫിനുമിടയിൽ റോഡിലെ അറ്റകുറ്റപ്പണി സൗദി ഗതാഗത മന്ത്രി എൻജി. സ്വാലിഹ്​ ബിൻ നാസിർ അൽജാസിർ പരിശോധിച്ചു. ജോലികൾ നടക്കുന്നത്​ ഉയർന്ന നിലവാരത്തിലാണോയെന്ന്​ മന്ത്രി ഉറപ്പുവരുത്തി. ഗതാഗത രംഗത്തെ മുഴുവൻ നിർമാണ ജോലികളുടെയും പുരോഗതി വിലയിരുത്തുന്ന​ ഫീൽഡ്​ സന്ദർശനങ്ങളുടെ ഭാഗമായാണ്​ ഗതാഗത മന്ത്രിയുടെ പരിശോധന. അതോടൊപ്പം റോഡുകളുടെ സുരക്ഷയും ഗുണനിലവാരവും മെച്ചപ്പെടുത്തുകയും സമയബന്ധിതമായി പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോയെന്ന്​ ഉറപ്പാക്കുകയുമാണ്​​. റോഡ്​ കാര്യ ഗതാഗത സഹമന്ത്രി എൻജി. ബദ​ർ ബിൻ അബ്​ദുല്ല അൽദുലാമി മന്ത്രിയെ അനുഗമിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.