റിജോഷ് കടലുണ്ടി (പ്രസി.), അനസ് വള്ളികുന്നം (സെക്ര.), സോണി ജോസഫ് (ട്രഷ.)
റിയാദ്: കലാകായിക സാംസ്കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് 2025, 26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻറ് ഷഫീഖ് പാറയിൽ അധ്യക്ഷത വഹിച്ച 12ാമത് വാർഷിക പൊതുയോഗം രക്ഷാധികാരി അലി ആലുവ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഹരി കായംകുളം കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അനസ് വള്ളികുന്നം വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.
റിജോഷ് കടലുണ്ടി (പ്രസി.), അനസ് വള്ളികുന്നം (സെക്ര.), സോണി ജോസഫ് (ട്രഷ.), അലി ആലുവ (രക്ഷാധികാരി), ഷൈജു പച്ച (ചീഫ് കോഓഡിനേറ്റർ), ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, സലാം പെരുമ്പാവൂർ, നൗഷാദ് ആലുവ, ഷഫീഖ് പാറയിൽ (ഉപദേശക സമിതി അംഗങ്ങൾ), സനു മാവേലിക്കര, ഹരി കായംകുളം (വൈ. പ്രസി.), എൽദോ വയനാട്, നസീർ അബ്ദുൽ കരീം (ജോ. സെക്ര.), പ്രദീപ് കിച്ചു (ജോ. ട്രഷ.), സിജു ബഷീർ, ജോസ് കടമ്പനാട് (ജീവകാരുണ്യം), സജീർ സമദ്, നിസർ പള്ളിക്കശ്ശേരിൽ (ആർട്സ്), നൗഷാദ് പള്ളത്ത്, അൻവർ സാദത്ത് (സ്പോർട്സ്), ലുബൈബ് കൊടുവള്ളി (പി.ആർ.ഒ), പി.വി. വരുൺ, അനിൽ കുമാർ തംബുരു (ഐ.ടി), സുനിൽ ബാബു എടവണ്ണ, സാജിദ് നൂറനാട് (മീഡിയ), സുൽഫി കൊച്ചു, ഷമീർ കല്ലിങ്കൽ (ചെണ്ട) എന്നിവരാണ് ഭാരവാഹികൾ. രക്ഷാധികാരി അലി ആലുവ, ഉപദേശകസമിതി അംഗങ്ങളായ നവാസ് ഒപ്പീസ്, സലാം പെരുമ്പാവൂർ, ഡൊമിനിക് സാവിയോ, നൗഷാദ് ആലുവ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹരി കായംകുളം സ്വാഗതവും അനസ് വള്ളികുന്നം നന്ദിയും പറഞ്ഞു. 46 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.