റിയാദ്: പ്രവാസികള്‍ക്ക് തണലായ സൗദി ഭരണാധികാരികള്‍ക്ക് ഐക്യദാര്‍ഢ്യവും നന്ദിയും പ്രകടിപ്പിച്ച് 95-ാമത് സൗദി ദേശീയദിനം റിയാദ് ടാക്കിസിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
മലാസ് കിങ് അബ്ദുള്ള പാര്ക്കിന് സമീപം റിയാദ് ടാക്കിസ് പ്രവര്‍ത്തകരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. കുട്ടികളുടെ നേതൃത്വത്തില്‍ ദേശിയ ഗാനാലാപനം ആലപിച്ചും കേക്ക് മുറിച്ചും ലഡു, പായസം എന്നിവ വിതരണം ചെയ്തും ആഘോഷമാക്കി. ഘോഷയാത്രയും അരങ്ങേറി.
സാമൂഹിക പ്രവര്ത്തകന് ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷഫീഖ് പാറയില്‍ അധ്യക്ഷത വഹിച്ചു. ഉപദേശസമിതി അംഗം നൗഷാദ് ആലുവ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു.
കോഡിനേറ്റര്‍ ഷൈജു പച്ച, ഉപദേശ സമിതി അംഗങ്ങളായ നവാസ് ഒപ്പീസ്, സലാം പെരുമ്പാവൂര്‍, ഡൊമിനിക് സാവിയോ, സാമൂഹിക പ്രവര്‍ത്തകരായ സനു മാവേലിക്കര, മാത്യു ശുമേസി, അസ്ലം പാലത്ത്, ഹാരിസ് സെയ്ഫ്റ്റി മോര്, ഇല്ലിയാസ്, ദിലീപ് ഫഹദ്, വൈസ് പ്രസിഡന്റ് ഷമീര്‍ കല്ലിങ്ങല്‍, ഷഹാന ഷഫീഖ്, ശരീഖ് തൈക്കണ്ടി, ഇഷാന് ഷഫീഖ്, ഗഫൂര്‍ കൊയിലാണ്ടി, ഗോപിനാഥ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ഹരി കായംകുളം സ്വാഗതവും ട്രഷറര്‍ അനസ് വള്ളികുന്നം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.