ലാലി വർക്കിക്ക് റിയാദ് എസ്.എം.സി. കൂട്ടായ്മ യാത്രയയപ്പ് നൽകി

റിയാദ്: കാനഡയിലേക്ക് ജോലി ആവശ്യത്തിനായി പോകുന്ന റിയാദ് സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെൻറർ ആശുപത്രിയിലെ നഴ്സും, സോഷ്യൽ മലയാളി കൾച്ചറൽ കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് അംഗവും, വയനാട് സ്വദേശിയുമായ ലാലി വർക്കിക്ക് റിയാദ് എസ്.എം.സി കൂട്ടായ്മ യാത്രയയപ്പ് നൽകി.

എസ്.എം.സിയിലും കൂട്ടായ്മയിലും കഴിഞ്ഞ ഏഴ് വർഷക്കാലമായി നൽകിയ ജീവകാരുണ്യ സേവനങ്ങളെ മുൻനിർത്തി ചടങ്ങിൽ അവരെ ആദരിച്ചു. ചടങ്ങിൽ കൂട്ടായ്മ പ്രസിഡൻറ് ഷിജി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ജോണി തോമസ് സ്വാഗതവും, ജോയിൻറ് സെക്രട്ടറി നിഷ ബിന്നി നന്ദിയും പറഞ്ഞു.രക്ഷാധികാരി അനീഷ് എബ്രഹാം, ചെയർമാൻ റഫീഖ് പട്ടാമ്പി, ജനറൽ സെക്രട്ടറി ഫൈസൽ മുനീർ, ട്രഷറർ ബേബി തോമസ്, വൈസ് പ്രസിഡൻറ് ജെയ്സൺ തോമസ്, മറ്റു ഭാരവാഹികളായ ജിേൻറാ തോമസ്, രഞ്ജു, ആൻസൻ ജെയിംസ്, മുരുകൻപിള്ള, അജീഷ് എസ്. അശോക്, ബിനോയ് ഉലഹന്നാൻ, ശോശാമ്മ ജിജിമോൻ, ബിദേഷ് പ്രേം, ജാസ്മിൻ പ്രദീപ്, എൽബിൻ കുര്യാക്കോസ്, നൗഷാദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Tags:    
News Summary - ലാലി വർക്കിക്ക് റിയാദ് എസ്.എം.സി. കൂട്ടായ്മ യാത്രയയപ്പ് നൽകി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.