റിയാദ് ഒ.ഐ.സി.സി പുഷ്പാർച്ചന, അനുശോചന പരിപാടിയിൽനിന്ന്
റിയാദ്: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിലും കെ.പി.സി.സി പ്രസിഡന്റും മുൻ മന്ത്രിയുമായ സി.വി. പത്മരാജന്റെ നിര്യാണത്തിലും റിയാദ് ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ അനുശോചന യോഗവും പുഷ്പാർച്ചനയും നടത്തി.
ബത്ഹ സബർമതിയിൽ നടന്ന പരിപാടിയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷതവഹിച്ചു.ചടങ്ങിൽ ഭാരവാഹികളായ ഫൈസൽ ബാഹസ്സൻ, അബ്ദുല്ല വല്ലാഞ്ചിറ, അഡ്വ. എൽ.കെ. അജിത്, രഘുനാഥ് പറശ്ശിനിക്കടവ്, ബാലു കുട്ടൻ, അമീർ പട്ടണത്ത്, അബ്ദുൽ കരീം കൊടുവള്ളി, സക്കീർ ധാനത്ത്, ജോൺസൺ മാർക്കോസ്, അശ്റഫ് മേച്ചേരി, നാദിർഷാ റഹ്മാൻ, ജയൻ കൊടുങ്ങല്ലൂർ, മാത്യൂസ് എറണാകുളം, വിൻസന്റ് തിരുവനന്തപുരം തുടങ്ങിയവർ ഇരുവരെയും അനുസ്മരിച്ച് സംസാരിച്ചു.
ഈ മാസം 25ന് ഉമ്മൻ ചാണ്ടിയുടെ പേരിൽ റിയാദിൽ നടക്കുന്ന വിപുലമായ അനുസ്മരണ പരിപാടിയിൽ മകനും പുതുപ്പള്ളി എം.എൽ.എയുമായ ചാണ്ടി ഉമ്മനടക്കം സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. അൻസായി ഷൗക്കത്ത്, ജംഷി തുവ്വൂർ, നാസർ കല്ലറ, റഫീഖ് പട്ടാമ്പി, മുസ്തഫ കുമരനെല്ലൂർ, റസാഖ് ചാവക്കാട്, മുജീബ് മണ്ണാർമല തുടങ്ങിയവർ അനുസ്മരണ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.