ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ക്വിറ്റ് ഇന്ത്യാ ദിനാചരണം പ്രസിഡൻറ് സലീം കളക്കര ഉദ്ഘാടനം ചെയ്യുന്നു

ക്വിറ്റ് ഇന്ത്യ സമരസ്മരണ പുതുക്കി റിയാദ് ഒ.ഐ.സി.സി

റിയാദ്: സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിർണായക അധ്യായമായ ക്വിറ്റ് ഇന്ത്യാ സമരത്തിെൻറ സ്മരണ പുതുക്കി ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ ദിനാചരണം സംഘടിപ്പിച്ചു. ബത്ഹ സബർമതിയിൽ നടന്ന പരിപാടി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് ആമുഖപ്രഭാഷണം നിർവഹിച്ചു. സീനിയർ വൈസ് പ്രസിഡൻറ് മുഹമ്മദലി മണ്ണാർക്കാട് മുഖ്യപ്രഭാഷണവും നിർവഹിച്ചു.

മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ 1942 ആഗസ്റ്റ് എട്ടിന് ആരംഭിച്ച ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവും അതിെൻറ സന്ദേശമായ ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന ആഹ്വാനവും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് പുതിയ ദിശാബോധം നൽകിയ ചരിത്രസംഭവമായിരുന്നുവെന്ന് ചടങ്ങിൽ അനുസ്മരിച്ചു.

ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കണമെന്ന ശക്തമായ ജനകീയ ആവശ്യം ഉയർത്തിയ ഈ പ്രക്ഷോഭം സ്വാതന്ത്ര്യസമരത്തിെൻറ അവസാനഘട്ടത്തിലെ നിർണായക മുന്നേറ്റമായി മാറി. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി ത്യാഗങ്ങൾ സഹിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവനകൾ പുതുതലമുറ ഓർക്കണമെന്നും, അവരുടെ ത്യാഗങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് രാജ്യത്തിെൻറ ജനാധിപത്യ, മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ സമൂഹം മുന്നോട്ടുവരണമെന്നും പ്രഭാഷകർ ചൂണ്ടിക്കാട്ടി. വിവിധ ഭാരവാഹികളായ ഉമർ ഷരീഫ് കോഴിക്കോട്, അൻസാർ വർക്കല, ജംഷാദ് തുവ്വൂർ, മുസ്തഫ കുമരനെല്ലൂർ, ജംഷീർ ചെറുകാട്, സിദ്ധീഖ് പന്നിയങ്കര എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് രഘുനാഥ് പറശ്ശിനിക്കടവ് സ്വാഗതവും ഷംസീർ മണ്ണാർക്കാട് നന്ദിയും പറഞ്ഞു.

Tags:    
News Summary - ക്വിറ്റ് ഇന്ത്യ സമരസ്മരണ പുതുക്കി റിയാദ് ഒ.ഐ.സി.സി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.