റിയാദ്: സൗദി തലസ്ഥാന നഗരത്തിെൻറ മുഖച്ഛായ മാറ്റിയ റിയാദ് മെട്രോ വിജയപാതയിൽ കുതിച്ചുപായുന്നു. നഗരത്തിലെ പൊതുഗതാഗത സംവിധാനത്തിെൻറ കേന്ദ്രബിന്ദുവായി മാറിയ മെട്രോ പൂർണമായും പ്രവർത്തനപഥത്തിൽ ഓടിത്തുടങ്ങി 11 മാസത്തിനുള്ളില്‍ ആറ് ലൈനുകളിലായി സഞ്ചരിച്ച ആകെ മെട്രോ യാത്രക്കാരുടെ എണ്ണം 15 കോടി കവിഞ്ഞു. ബത്ഹക്ക് സമീപം റിയാദ് ഗവർണറേറ്റിനോട് ചേർന്നുള്ള ഖസ്ർ അൽ ഹുകൂം ആണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉപയോഗിച്ച മെട്രോ സ്റ്റേഷന്. 1.25 കോടിയിലേറെ യാത്രക്കാരാണ് ഈ സ്റ്റേഷൻ ഉപയോഗിച്ചത്.
ബ്ലു, ഓറഞ്ച്, ഗ്രീൻ, റെഡ്, പർപ്ൾ, യെല്ലോ എന്നീ ആറ് ലൈനുകളിലായി 190 ട്രെയിനുകൾ പ്രതിദിനം ഒമ്പതു ലക്ഷം സർവിസുകളാണ് നടത്തിയത്. ഈ കാലയളവിൽ ആകെ സഞ്ചരിച്ചത് 2.6 കോടിയിലേറെ കിലോമീറ്റര്‍ ദൂരമാണ്. മെട്രോ സർവിസിെൻറ സമയനിഷ്ഠ നിരക്ക് 99.7 ശതമാനമാണ്. യാത്രക്കാരില്‍ 50 ശതമാനവും ജോലി ആവശ്യങ്ങള്‍ക്കായാണ് റിയാദ് പൊതുഗതാഗത ശൃംഖല ഉപയോഗിക്കുന്നത്.
മെട്രോയോട് ചേർന്നുള്ള ബസ് സർവിസുകളും ഉൾപ്പെട്ട റിയാദ് പൊതുഗതാഗത ശൃംഖല 11 മാസത്തിനിടെ 26 കോടിയിലേറെ യാത്രക്കാര്‍ക്ക് സേവനം നല്‍കിയതായും സ്ഥിതിവിവര റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. റിയാദ് നഗരത്തിെൻറ മുക്കു മൂലകളെ ബന്ധിപ്പിക്കുന്ന 1000 ബസുകളോടുന്ന സർവിസുകളിലെല്ലാം കൂടി 11 കോടി യാത്രക്കാർ സഞ്ചരിച്ചു.
കഴിഞ്ഞ വർഷം നവംബർ 27ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച റിയാദ് മെട്രോയിൽ യാത്രഗതാഗതം ആരംഭിച്ചത് ഡിസംബർ ഒന്ന് മുതലാണ്. ബ്ലൂ, യെല്ലോ, പർപ്ൾ എന്നീ മൂന്ന് ട്രാക്കുകളിലാണ് അന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങിയത്. ഡിസംബർ 15ഓടെ റെഡ്, ഗ്രീൻ ട്രാക്കുകളും ആരംഭിച്ചു. ജനുവരി അഞ്ച് മുതൽ ഓറഞ്ച് ട്രെയിനും കൂടി ഓടിത്തുടങ്ങിയതോടെ റിയാദ് മെട്രോ പൂർണമായും പ്രവർത്തനപഥത്തിലായി. വെള്ളിയാഴ്ച ഒഴികെ മുഴുവൻ ദിവസങ്ങളിലും രാവിലെ ആറ് മുതൽ അർധരാത്രി 12 വരെയാണ് മെട്രോ ട്രെയിനുകൾ ഓടുന്നത്. വെള്ളിയാഴ്ച രാവിലെ 10 മുതൽ അർധരാത്രി 12 വരെയാണ് സർവിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.