കെ.ബി. ഷാജി (പ്രസി.), ജലീൽ കൊച്ചിൻ (ജന. സെക്ര.), ഷാജഹാൻ (ട്രഷ.)
റിയാദ്: 23 വർഷമായി റിയാദിൽ പ്രവർത്തിക്കുന്ന കൊച്ചി കൂട്ടായ്മയുടെ 2025-26 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കെ.ബി. ഷാജി (പ്രസി.), ജലീൽ കൊച്ചിൻ (ജന. സെക്ര.), ഷാജഹാൻ (ട്രഷ.), മുഹമ്മദ് റിയാസ് (വൈ. പ്രസി.), റഹിം ഹസ്സൻ (ജോ. സെക്ര.), ജിബിൻ സമദ് കൊച്ചി (ഉപദേശകസമിതി അംഗം, പ്രോഗ്രാം കൺവീനർ) എന്നിവരെ പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്തു.
മുഹമ്മദ് സാജിദ് (ചാരിറ്റി കൺവീനർ), ടി.എ. റഫീഖ് (ട്രസ്റ്റ്), മുഹമ്മദ് ഷഹീൻ (വെൽഫെയർ), നിസാർ നെയ്ച്ചു (എം.എസ്.എഫ്), സുൽഫിക്കർ ഹുസൈൻ (ആർട്സ് ആൻഡ് സ്പോർട്സ്), ഹാഫിസ് മുഹമ്മദ് (പി.ആർ.ഒ), എം.വൈ. അർഷാദ് (ഇവന്റ് കൺട്രോളർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
23ാം വാർഷികത്തിന്റെ ഭാഗമായി റിയാദിലെ പ്രവാസി സമൂഹത്തിന് ഉപകാരപ്രദമായ കൂടുതൽ പ്രവർത്തനങ്ങൾ നടത്തുമെന്നും ചാരിറ്റി പ്രവർത്തനങ്ങളിൽ നാട്ടിലും ഇവിടെയുമായി വ്യവസ്ഥാപിതമായി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.