റി​യാ​ദ് കെ.​എം.​സി.​സി നോ​ർ​ക്ക ഹെ​ൽ​പ്പ് ഡെ​സ്ക് ഇ​ന്ന്​ ബ​ത്ഹ​യി​ൽ

റി​യാ​ദ്​: പ്ര​വാ​സി​ക​ൾ​ക്ക് നോ​ർ​ക്ക അം​ഗ​ത്വം നേ​ടാ​നും നോ​ർ​ക്ക കെ​യ​ർ പ്ല​സ് ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ചേ​രാ​നു​മാ​യി റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഹെ​ൽ​പ് ഡെ​സ്ക് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട്​ മു​ത​ൽ രാ​ത്രി 10 വ​രെ ബ​ത്ഹ​യി​ലെ കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ക്കും.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ലു​ള്ള നോ​ർ​ക്ക സ​മി​തി​യാ​ണ് ഇ​തി​​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. പ​ദ്ധ​തി​ക​ളി​ൽ അം​ഗ​മാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പാ​സ്പോ​ർ​ട്ട് കോ​പ്പി, ഫോ​ട്ടോ, ഇ​ഖാ​മ, എ​സ്.​എം.​എ​സ് ല​ഭി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള മൊ​ബൈ​ൽ ന​മ്പ​ർ, ഇ-​മെ​യി​ൽ വി​ലാ​സം തു​ട​ങ്ങി​യ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം ഹെ​ൽ​പ് ഡെ​സ്കി​ൽ നേ​രി​ട്ട് എ​ത്തേ​ണ്ട​താ​ണ്.

ത​യാ​റെ​ടു​പ്പ് യോ​ഗം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്റ്റി​ങ്​ സെ​ക്ര​ട്ട​റി ഷാ​ഫി തു​വ്വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ഷ​മീ​ർ പ​റ​മ്പ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​സീ​സ് വെ​ങ്കി​ട്ട, ഫൈ​സ​ൽ പൂ​നൂ​ർ, ബ​ഷീ​ർ ഇ​രു​മ്പു​ഴി, ബ​ഷീ​ർ ചു​ള്ളി​ക്കോ​ട്, സ​ഫീ​ർ ഖാ​ൻ ക​രു​വാ​ര​കു​ണ്ട്, നൗ​ഫ​ൽ ചാ​പ്പ​പ​ടി, ഇ​ഖ്ബാ​ൽ തി​രൂ​ർ, ഹ​നീ​ഫ മൂ​ർ​ക്ക​നാ​ട്, സു​ധീ​ർ വ​യ​നാ​ട്, ജാ​ഫ​ർ അ​ലി പൂ​ള​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

Tags:    
News Summary - Riyadh KMCC Norka Help Desk in Batha Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.